Thursday, March 12, 2026 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 25 May 2025 03.00 PM

ഹൈപെര്‍ഫോമന്‍സ് ലക്ഷ്വറി ഇലക്ട്രിക് എസ്യുവി അവതരിപ്പിച്ച് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി

xiaomi-yu7

ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിലേക്ക് പ്രവേശിച്ചിരുന്നു. കന്നി ഇലക്ട്രിക് കാറായ SU7 സെഡാന്‍ വമ്പന്‍ വിജയമായി മാറിയതിന് പിന്നാലെ കമ്പനി ഇപ്പോള്‍ പുതിയ YU7 എന്ന മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഷവോമി YU7 ഒരു ഹൈപെര്‍ഫോമന്‍സ് ലക്ഷ്വറി ഇലക്ട്രിക് എസ്യുവിയാണ്. ചൈനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് എസ്യുവിയാണ് ഇത്. എമറാള്‍ഡ് ഗ്രീന്‍, ടൈറ്റാനിയം സില്‍വര്‍, ലാവ ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഇത് ലഭ്യമാകുക. പ്രോ, സ്റ്റാന്‍ഡേര്‍ഡ്, മാക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് കാര്‍ ഓഫര്‍ ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷനാണ് ലഭിക്കുന്നത്.

വാട്ടര്‍ ഡ്രോപ്പ് ഹെഡ്‌ലൈറ്റുകള്‍, കര്‍വ്ഡ് ബോഡി പാനലുകള്‍, ഫ്ലാഷ് ഡോര്‍ ഹാന്‍ഡിലുകള്‍, സ്‌പോര്‍ട്ടി അലോയ് വീലുകള്‍, കണക്റ്റഡ് എല്‍ഇഡികള്‍ എന്നിവയാണ് കാറിന്റെ പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. വലിപ്പം നോക്കിയാല്‍ ഷവോമി YU7-ന് 4,999 mm നീളവും 1,996 mm വീതിയും 1,600 mm ഉയരവും 3,000 mm വീല്‍ബേസുമാണുള്ളത്. ഈ കാറില്‍ 96.3 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. CLTC സൈക്കിളില്‍ ഫുള്‍ചാര്‍ജില്‍ 835 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച് അവകാശപ്പെടുന്നത്.

ഈ കാറിന്റെ പ്രോ വേരിയന്റില്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. ഇതും സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ അതേ ബാറ്ററി പായ്ക്കോടെയാണ് വരുന്നത്. 496 PS പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ 320 PS പവര്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഒറ്റ ചാര്‍ജില്‍ 770 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പ്രോ വേരിയന്റിന് കഴിയുമെന്ന് പറയപ്പെടുന്നു. ഇതിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ UV 7 മാക്സിന് 101.7 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുക. ഇതില്‍ ഒരു NCM ബാറ്ററിയാണ് ഉപയോഗിക്കുന്നത്.

മാക്സിന്റെ ക്ലെയിംഡ് റേഞ്ച് ഫുള്‍ ചാര്‍ജില്‍ 770 കിലോമീറ്ററാണ്. ഈ കാറിന് പരമാവധി 253 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 3.23 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത തൊടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Ads by Google
Ads by Google
TRENDING NOW