-->
കാന്‍ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാര്‍പറ്റില്‍ ആദ്യമായി അരങ്ങേറിയതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ലോറിയല്‍ പാരീസിന്റെ ഗ്ലോബല്‍ അംബാസഡര്‍ എന്ന നിലയിലാണ് ഫ്രഞ്ച് റിവിയേറയില്‍ ആലിയ പങ്കെടുത്തത്.
ഇറ്റാലിയന്‍ ഫാഷന്‍ ഹൗസായ സ്‌കെപറാലിയുടെ ബെയ്ജ് നിറത്തിലുളള ഗൗണിലായിരുന്നു ആലിയയുടെ അരങ്ങേറ്റം. ഈ ഓഫ്‌ഷോള്‍ഡര്‍ ഗൗണില്‍ നിറയെ ഫ്‌ളോറല്‍ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. ലോറിയല്‍ പാരീസിന്റെ ലൈറ്റ് ഓണ്‍ വിമന്‍സ് വര്‍ത്ത് എന്ന പരിപാടിയില്‍ ഇറ്റാലിയന്‍ ഫാഷന്‍ ബ്രാര്‍ഡായ അര്‍മാനി പ്രിവിന്റെ നേവി ബ്ലൂ നിറത്തിലുളള ഗൗണായിരുന്നു ആലിയ തെരഞ്ഞെടുത്തത്. നിറയെ ക്രിസ്റ്റലുകള്‍ തുന്നിപ്പിടിപ്പിച്ച ഈ ഗൗണില്‍ താരം അതിസുന്ദരിയായിരുന്നു.
ഈ രണ്ട് ഗൗണിലുമുള്ള ചിത്രങ്ങളും വീഡിയോയും ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ആരാധകരും സെലിബ്രിറ്റികളുമടക്കം നിരവധി പേരാണ് ചിത്രങ്ങള്‍ക്കു താഴെ സ്‌നേഹമറിയിച്ചെത്തുന്നത്. ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ പിന്നാലെ ആലിയ വീണ്ടും ഗര്‍ഭിണിയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവവരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ഒട്ടേറെ ഉപയോക്താക്കളാണ് ഈ സംശയം പ്രകടിപ്പിക്കുന്നത്.
ചില ആംഗിളുകളില്‍ നിന്ന് നോക്കുമ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് തോന്നുന്നു, അവളുടെ ആദ്യ രൂപം കണ്ട നിമിഷം എനിക്കും ഇതേ ചിന്ത വന്നു. എന്തുകൊണ്ടെന്ന് എനിക്കറിയില്ല, ആലിയ തിളങ്ങുകയാണ്, അവള്‍ ഗര്‍ഭിണിയാണ്' എന്നൊക്കെയാണ് റെഡ്ഡിറ്റില്‍ വരുന്ന കമന്റുകള്‍. 'അവള്‍ വീണ്ടും ഗര്‍ഭിണിയാണോ? എന്നാണ് ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ചോദിച്ചത്.
അതേസമയം, ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സ് ആയ താരങ്ങള്‍ ഏറെ നാളത്തെ പ്രണത്തിന് ശേഷം 2022ല്‍ ആണ് വിവാഹിതരായത്. 2022 നവംബര്‍ ആറിനാണ് റാഹ ജനിച്ചത്.