-->
മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം പിറന്നാള്‍ ആണിന്ന്. മുഖ്യമന്ത്രിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍.
'ബഹുമാന്യനായ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ 80-ാം പിറന്നാള്‍ ആശംസകള്‍. ഏറെ നിശ്ചയദാര്‍ഢ്യമുള്ള നേതാവായ അദ്ദേഹത്തിന്റെ ജനസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. വരും വര്‍ഷങ്ങളിലും അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു', എന്നാണ് കമല്‍ ഹാസന്‍ എക്‌സില്‍ കുറിച്ചത്.
On the occasion of his 80th birthday, my heartfelt greetings to Hon. Chief Minister of Kerala, @pinarayivijayan. A resolute leader whose enduring commitment to public service has played a pivotal role in shaping Kerala’s progress. Wishing him continued strength and good health…— Kamal Haasan (@ikamalhaasan) May 24, 2025
പിണറായി വിജയന് പിറന്നാള്‍ ആശംസിച്ച് നടന്‍ മോഹന്‍ലാലും എത്തിയിരുന്നു. ' ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദ്യയം നിറഞ്ഞ ജന്മദിനാശംസകള്‍' എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത്. പിണറായി വിജയനൊപ്പമുളള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.