-->
ബിഎംഡബ്ല്യു 5 സീരീസ് ലോംഗ് വീല്‍ബേസ് പതിപ്പ് സ്വന്തമാക്കി പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ദീപക് ദേവ്. കേരളത്തിലെ ബിഎംഡബ്ല്യു ഡീലര്‍മാരായ ഇവിഎം ഓട്ടോക്രാഫ്റ്റിലെത്തിയാണ് ദീപക് പുത്തന്‍ ആഡംബര കാറിന്റെ ഡെലിവറിയെടുത്തത്. സംഗീതജ്ഞന്റെ കുടുംബവും ഡെലിവറിക്കായി കൂടെ എത്തിയിരുന്നു. ഡീലര്‍ഷിപ്പിലെത്തി പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കേക്ക് കട്ടിംഗും നടത്തിയ ശേഷമാണ് കാറിന്റെ താക്കോല്‍ സ്വീകരിച്ചത്. ശേഷം കുടുംബവുമൊന്നിച്ച് ദീപക് വണ്ടിയുമായി ഷോറൂം വിടുന്നതിന്റെ വീഡിയോ ഡീലര്‍ഷിപ്പ് വിടുന്നതിന്റെ വീഡിയോ ഡീലര്‍ഷിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ജര്‍മന്‍ ബ്രാന്‍ഡ് എട്ടാം തലമുറ ബിഎംഡബ്ല്യു 5 സീരീസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. സിംഗിള്‍ 530 Li M സ്പോര്‍ട് വേരിയന്റില്‍ എത്തിയ കാറിന്റെ വില ഇപ്പോള്‍ 74.40 ലക്ഷം രൂപയാണ്. കൊച്ചിയില്‍ കാറിന്റെ ഓണ്‍റോഡ് വില ഏകദേശം 94.88 ലക്ഷം രൂപയാകും. 3 സീരീസ്, 7 സീരീസ് എന്നിവയ്ക്ക് ശേഷം ബിഎംഡബ്ല്യു ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ ലോംഗ് വീല്‍ബോസ് മോഡല്‍ ആയിരുന്നു ഈ എക്സിക്യൂട്ടീവ് സെഡാന്‍. വണ്‍-പീസ് കര്‍വ്ഡ് ഡിസ്പ്ലേ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബോവേഴ്‌സ് ആന്‍ഡ് വില്‍ക്കിന്‍സ് മ്യൂസിക് സിസ്റ്റം, ഓട്ടോ പാര്‍ക്കിംഗ്, പനോരമിക് സണ്‍റൂഫ്, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ഏറ്റവും പുതിയ ഐഡ്രൈവ് സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു. ബിഎംഡബ്ല്യു 5 സീരീസ് LWB പതിപ്പിലെ 258 PS പവര്‍ നല്‍കുന്ന 2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു. മെല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതിനുണ്ട്.