Wednesday, March 11, 2026 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 11.26 AM

ഹൈനസ് CB350 റെട്രോ മോട്ടോര്‍സൈക്കിള്‍ വാങ്ങുന്നവര്‍ക്ക് 5,000 രൂപയുടെ ആനുകൂല്യങ്ങളുമായി ഹോണ്ട

offer

ഹോണ്ട മിഡ്-കപ്പാസിറ്റി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ പുറത്തിറക്കിയ മോഡലായിരുന്നു ഹൈനസ് CB350. ഹൈനസിന് കിടിലന്‍ ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട ഇപ്പോള്‍. ഹോണ്ട ഹൈനസ് CB350 റെട്രോ മോട്ടോര്‍സൈക്കിള്‍ വാങ്ങിനിരിക്കുന്നവര്‍ക്ക് 15,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. OBD-2B മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി മോഡേണ്‍-ക്ലാസിക്കിനെ കമ്പനി അടുത്തിടെ പരിഷ്‌ക്കരിച്ച് വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

പുതിയ രൂപത്തിനായി ബൈക്കിന് ഹോണ്ട പുതിയ കളര്‍ ഓപ്ഷനുകളും അവതരിപ്പിച്ചിരുന്നു. ഇതേ മോഡലില്‍ തന്നെയാണ് 15,000 രൂപ വരെ വരുന്ന ആനുകൂല്യങ്ങള്‍ ഹോണ്ട ഒരുക്കിയിരിക്കുന്നതും. മെയ് 31 വരെ മാത്രമേ ഓഫര്‍ ഉപയോഗപ്പെടുത്താനാവൂവെന്നാണ് കമ്പനി പറയുന്നത്. 2025 ഹോണ്ട CB350 DLX വേരിയന്റിന് 1.99 ലക്ഷം രൂപയും DLX പ്രോ വേരിയന്റിന് 2.17 ലക്ഷം രൂപയുമാണ് നിലവിലെ എക്‌സ്‌ഷോറൂം വില വരുന്നത്. DLX, DLX പ്രോ വേരിയന്റുകള്‍ പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, മാറ്റ് ഡ്യൂണ്‍ ബ്രൗണ്‍, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, പ്രഷ്യസ് റെഡ് മെറ്റാലിക് കളര്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തുന്നത്. കൂടുതല്‍ വ്യതിരിക്തമായ രൂപത്തിനായി DLX പ്രോ മോഡലുകളില്‍ ക്രോം പാനലുകളും വ്യത്യസ്ത നിറങ്ങളിലുള്ള സീറ്റുകളുമാണ് ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്.

348 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്റ്റഡ് കൌണ്ടര്‍ബാലന്‍സ്ഡ് എഞ്ചിനാണ് ഹൈനസിന്റെ ഹൃദയം. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 5,500 ആര്‍പിഎമ്മില്‍ 20.7 bhp പവറും 3,000 ആര്‍പിഎമ്മില്‍ 29.4 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഹാഫ്-ഡ്യൂപ്ലെക്‌സ് ക്രാഡില്‍ ഫ്രെയിമിലാണ് ഹൈനസ് പണികഴിപ്പിച്ചിരിക്കുന്നത്. ബൈക്കിന്റെ സസ്‌പെന്‍ഷനായി മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാല്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റത്തിന്റെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കാണ് ലഭ്യമാവുക. എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഫയര്‍ റിംഗ് ടൈപ്പ് എല്‍ഇഡി ബ്ലിങ്കറുള്ള ടെയില്‍ ലാമ്പുകള്‍ എന്നിവ പോലുള്ള ഫീച്ചറുകളെല്ലാം ബൈക്കിലുണ്ട്.

Ads by Google
Ads by Google
TRENDING NOW