Thursday, March 12, 2026 Last Updated 23 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 08.48 AM

' കുട്ടികളുണ്ടായാല്‍ അമ്മ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ല' ; ഇഷാനിയുടെ വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനം

her, about
photo-www.instagram.com/ishaani_krishna/

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളില്‍ മൂന്നാമത്തെ ആളാണ് ഇഷാനി കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇഷാനി പങ്കുവെച്ച വീഡിയോ ആണ് വൈറലാകുന്നത്.

സ്വന്തം കുഞ്ഞുങ്ങള്‍ പോലും അമ്മ എന്ന് വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പുതിയ വീഡിയോയില്‍ ഇഷാനി പറയുന്നത്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കുഞ്ഞിനെ വരവേല്‍ക്കുന്ന തയാറെടുപ്പിലാണ്. ഇതിനിടെയാണ് അമ്മയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇഷാനി പറഞ്ഞത്.

'കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ ഓസിയുടെ കുഞ്ഞ് എന്നെ വിളിക്കുന്നത് ആലോചിക്കാനേ ആകുന്നില്ല. അത് ഞാന്‍ അക്സപ്റ്റ് ചെയ്യില്ല. കാരണം എന്റെ മനസില്‍ ഞാന്‍ ഇപ്പോഴും കുട്ടിയാണ്. ലിയാന്‍ പോലും ഞങ്ങളെ പേരാണ് വിളിക്കുന്നത്. എനിക്കും അതാണ് ഇഷ്ടം. അതുകൊണ്ട് ഓസിയുടെ കുട്ടിയോടും എന്നെ പേര് വിളിക്കാനാകും പറയുക.

ഇഷാനി എന്നോ ബിത്തു എന്നോ വിളിച്ചാല്‍ കുഴപ്പമില്ല. എനിക്ക് കുട്ടികളുണ്ടായാന്‍ അവര്‍ പോലും എന്നെ അമ്മയെന്ന് വിളിക്കുന്നത് എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ അമ്മയുടെ കുട്ടിയാണ്. ഞാന്‍ ആരുടേയും അമ്മയും ആന്റിയുമാവില്ല'' എന്നാണ് ഇഷാനി പറഞ്ഞത്. ഇഷാനിയുടെ കാഴ്ചപ്പാടിനെ വിമര്‍ശിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

'ഇഷാനിയുടെ അമ്മയുടെ മകളാണ് താങ്കളെങ്കില്‍ നിങ്ങളുടെ ബന്ധുവായ കുട്ടിക്ക് നിങ്ങളെ ആന്റി എന്നു വിളിച്ചുകൂടേ? എന്തൊക്കെയാണ് ഈ പറയുന്നത്?', 'അമ്മ എന്ന വാക്കിന്റെ മൂല്യം സ്വന്തം അമ്മയോടു തന്നെ പോയി ചോദിക്കൂ' എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തുന്നത്. എന്നാല്‍ ചില ആളുകള്‍ക്ക് തമാശകള്‍ പോലും മനസിലാകുന്നില്ല എന്നത് നിരാശജനകമാണ് എന്നാണ് ഇഷാനിയുടെ മറുപടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW