Thursday, March 12, 2026 Last Updated 37 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 07.26 PM

ദേശീയപാത തകര്‍ന്നതില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ശാശ്വത പരിഹാരം; നിതിന്‍ ഗഡ്കരിയുടെ ഉറപ്പെന്ന് രാജീവ് ചന്ദ്രശേഖർ

national highway
photo - facebook

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പാത തകര്‍ന്ന സംഭവങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മലപ്പുറത്തെ ദേശീയപാത തകര്‍ച്ചയാണ് പ്രധാനചര്‍ച്ചാ വിഷയമായത്.

ദേശീയപാത തകരുന്നതില്‍ ശാശ്വത പരിഹാരത്തിനായി അടിയന്തര കമ്മിറ്റി രൂപീകരിച്ച് വിഷയം പരിശോധിക്കുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ആ പ്രദേശത്ത് എന്ത് ശാശ്വത പരിഹാരമാണ് വേണ്ടത് എന്ന് ചര്‍ച്ച ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഉടന്‍ കൂടിക്കാഴ്ച്ച നടത്തും . രണ്ടാഴ്ചക്കുള്ളില്‍ ശാശ്വത പരിഹാരം ഉണ്ടാകും.

അതേ സമയം മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്രം ഡീബാര്‍ ചെയ്തു. കേന്ദ്ര ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തിന്റേതാണ് നടപടി. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. കൂടുതല്‍ കരാര്‍ കമ്പനിക്കെതിരെ നടപടിയുണ്ടായേക്കും. തിങ്കളാഴ്ചയായിരുന്നു മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് സര്‍വ്വീസ് റോഡിലേക്ക് പതിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW