Friday, March 20, 2026 Last Updated 42 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 05.13 PM

പത്തനംതിട്ട എആർ ക്യാംപിൽ തോക്ക് പരിശോധനയ്ക്കിടെ വെടിപൊട്ടി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പത്തനംതിട്ട : എആര്‍ ക്യാംപിൽ തോക്ക് പരിശോധനയ്ക്കിടെ വെടിപൊട്ടി. വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പണം കൊണ്ടുപോകുന്നതിനു എസ്കോട്ട് പോകാനായി ഉപയോഗിക്കുന്ന തോക്ക് ലോഡ് ചെയ്ത വിവരം അറിയിക്കാതെ ഉദ്യോഗസ്ഥൻ, ആര്‍മര്‍ എസ്ഐക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് എസ്ഐ തോക്ക് പരിശോധിക്കുന്നതിനിടെ തറയിലേക്ക് പിടിച്ച് ട്രിഗര്‍ വലിച്ചപ്പോഴാണ് വെടി പൊട്ടിയത്. വെടിയുണ്ട തറയിൽ തുളച്ചുകയറി. എസ്ഐ കൃത്യമായ രീതിയിൽ പരിശോധന നടത്തിയതുകൊണ്ടാണ് അപകടം ഒഴിവായത്. തോക്ക് ലോഡ് ചെയ്ത് വച്ചത് അറിയാതെ മറ്റാരെങ്കിലും ഇത് ഉപയോഗിച്ചിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW