Wednesday, March 11, 2026 Last Updated 9 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 01.20 PM

സിന്ദൂരം മായ്ച്ചവരെ മണ്ണിലുറക്കി ; പാകിസ്താന്റെ യഥാര്‍ത്ഥമുഖം തുറന്നുകാട്ടുമെന്ന് പ്രധാനമന്ത്രി

uploads/news/2025/05/782405/modi.jpg

ജയ്പൂര്‍: ഇനി പാകിസ്താനുമായി ഒരു ചര്‍ച്ചയുമില്ലെന്നും ഇനിയൊരു ചര്‍ച്ചയുണ്ടെങ്കില്‍ അത് പിഒകെ യെക്കുറിച്ച് മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന് അവരുടെ വീട്ടില്‍കയറി നെഞ്ചില്‍ നിറയൊഴിച്ചെന്നും ഇതാണ് പുതിയ ഇന്ത്യയെന്നും നീതിയുടെ പുതിയ രൂപമെന്നും രാജസ്ഥാനിലെ ഒരു രാഷ്ട്രീയ പരിപാടിയില്‍ വ്യക്തമാക്കി. സമ്മേളനത്തി ഓപ്പറേഷന്‍ സിന്ദൂറിനെ വിശദീകരിച്ച് ജനങ്ങള്‍ക്ക് ആവേശം പകര്‍ന്നു. ഇതാദ്യമായിട്ടാണ് പൊതുവേദിയില്‍ ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി പറയുന്നത്.

ഇന്ത്യന്‍ സ്ത്രീകളുടെ സിന്ദൂരം മായിച്ചവരെ ഇന്ത്യന്‍ സൈന്യം മണ്ണോട് ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ പുതിയ മുഖമാണെന്നും ഭീകരാക്രമണത്തിന് മറുപടിയായി തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാത്രന്ത്യമാണ് നല്‍കിയതെന്നും പറഞ്ഞു. പാകിസ്താന് ശക്തമായ മറുപടിയാണ് നല്‍കിയത് ഭീകരവാദത്തിനെതിരേ രാജ്യം ഒറ്റക്കെട്ടായി നിന്നു. ആണവായുധ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ തല കുനിച്ചില്ല. വെറും 22 മിനിക്ക് കൊണ്ട് 9 ഭീകരേകന്ദ്രങ്ങളാണ് തകര്‍ത്തത്. ഇതാണ് പുതിയ ഭാരതമെന്നും ഇത് നീതിയുടെ പുതിയ രൂപമാണെന്നും പറഞ്ഞു.

പാകിസ്താന്റെ യഥാര്‍ത്ഥ മുഖത്തെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്നും പറഞ്ഞു. അതിനായി ഇന്ത്യന്‍ പ്രതിനിധികള്‍ ലോകം മുഴുവന്‍ സഞ്ചരിക്കുകയാണ്. ഭീകരവാദത്തെയും ഭീകരവാദത്തെ സഹായിക്കുന്നതിനെയും ഇനി രണ്ടായി കാണില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു മാസമാകുമ്പോഴാണ് പ്രധാനമന്ത്രി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വ്യക്തമാക്കിയത്. അതേസമയം ഇതുവരെ പഹല്‍ഗാം ഭീകരാക്രമണം നടത്തിയ പ്രതികളെ ഇന്ത്യയ്ക്ക് പിടികൂടാന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Ads by Google
Ads by Google
TRENDING NOW