Friday, March 13, 2026 Last Updated 12 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 11.00 AM

വേദിയിലെത്തുമ്പോള്‍ അയാളൊരു മാന്ത്രികനാകും; മോഹന്‍ലാലിനെക്കുറിച്ച് സ്റ്റീഫന്‍ ദേവസി

stephen-devassy
photo-www.facebook.com/StephenDevassy

മലയാളത്തിന്റെ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി സംഗീതഞ്ജന്‍ സ്റ്റീഫന്‍ ദേവസി. മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ചാണ് സ്റ്റീഫന്‍ ദേവസി ആശംസകള്‍ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും പിന്നീട് വളര്‍ന്ന സൗഹൃദത്തെ കുറിച്ചും സ്റ്റീഫന്‍ ദേവസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ബാലേട്ടന്‍ എന്ന ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഞാന്‍ ലാലേട്ടനെ ആദ്യമായി കാണുന്നത്. ഹരിഹരന്‍പിളള ഹാപ്പിയാണ് എന്ന ചിത്രത്തിലെ തിങ്കള്‍ നിലാവില്‍ എന്ന എന്റെ ആദ്യ ഗാനം കേള്‍പ്പിക്കാനാണ് ഞാന്‍ അവിടെ പോയത്. അദ്ദേഹം അഭിനയിച്ച ഒരു സിനിമ കൂടിയാണത്.

ആ നിമിഷം മനോഹരമായ ഒരു സൗഹൃദം ആരംഭിക്കുകയായിരുന്നു. അതിനുശേഷം ഞങ്ങള്‍ പലതവണ വേദി പങ്കിട്ടിട്ടുണ്ട്. വേദിയിലെത്തുമ്പോഴൊക്കെ അദ്ദേഹത്തിന് മാന്ത്രികമായ എനര്‍ജിയാണുളളത്. സംഗീതത്തെക്കുറിച്ചുളള അദ്ദേഹത്തിന്റെ ആഴത്തിലുളള ധാരണയും വേദിയിലെത്തുമ്പോഴുളള അഭിനിവേശവും എന്നും എന്നെ പ്രചോദിപ്പിച്ചിരുന്നു.

മറ്റെന്തിനെക്കാളും ഞാന്‍ ഒരു കടുത്ത മോഹന്‍ലാല്‍ ആരാധകനാണ്. അദ്ദേഹത്തിന്റെ അഭിനയം ശക്തം മാത്രമല്ല ഗംഭീരവുമാണ്. ലാലേട്ടാ, മലയാളസിനിമയ്ക്കും നിങ്ങളുടെ സിനിമകള്‍ കണ്ടു വളര്‍ന്ന ഞങ്ങള്‍ക്കെല്ലാവര്‍ക്കും നിങ്ങള്‍ നല്‍കിയ എല്ലാത്തിനും നന്ദി, ജന്മദിനാശംസകള്‍’ സ്റ്റീഫന്‍ ദേവസി കുറിച്ചു.

Ads by Google
Thursday 22 May 2025 11.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW