-->
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി വീണ്ടും ഒരിക്കല്‍ക്കൂടി സമ്മര്‍ സെയിലുമായി എത്തുന്നു. മേയ് 20 മുതല്‍ 'സൈ്വപ്പ് ഇന്‍ സമ്മര്‍' ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് റിയല്‍മി ഇപ്പോള്‍ അറിയിച്ചിരിക്കുന്നു (realme Swipe Into Summer Campaign). മറ്റ് ഓഫര്‍ സെയിലുകളില്‍ നിന്ന് വ്യത്യസ്തമായി റിയല്‍മിയുടെ പി3 സീരീസിലെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് ഈ 'സൈ്വപ്പ് ഇന്‍ സമ്മര്‍' ഡിസ്‌കൗണ്ടുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതില്‍ ആകെ 4 മോഡലുകളാണ് ഉള്‍പ്പെടുന്നത്. അവ റിയല്‍മി പി3 അള്‍ട്രാ 5ജി, റിയല്‍മി പി3 പ്രോ 5ജി, റിയല്‍മി പി3 5ജി, റിയല്‍മി പി3എക്സ് 5ജി എന്നിവയാണ്.
'സൈ്വപ്പ് ഇന്‍ സമ്മര്‍' ക്യാമ്പയിന്റെ ഭാഗമായി പി3 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കുറവുകളും ബാങ്ക് ഡീലുകളും, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും വഴി ഉപഭോക്താക്കള്‍ക്ക് 4,000 രൂപ വരെ ഡിസ്‌കൗണ്ട് റിയല്‍മി വാഗ്ദാനം ചെയ്യുന്നുണ്ട്. മേയ് 23 വരെയാണ് ഈ പ്രത്യേക ഓഫറുകള്‍ ലഭ്യമാകുക. 1,000 രൂപ ഡയറക്ട് ഡിസ്‌കൗണ്ടും 1,000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ആണ് റിയല്‍മി പി3 5ജിക്ക് ലഭ്യമാകുക. ഇതിന്റെ 6ജിബി + 128 ജിബി വേരിയന്റിന് 16,999 രൂപയാണ് വില. ഡിസ്‌കൗണ്ടുകള്‍ പ്രയോജനപ്പെടുത്തിയാല്‍ ഇത് 14,999 രൂപ വിലയില്‍ വാങ്ങാം. റിയല്‍മി പി3 5ജിയുടെ 8GB + 128GB വേരിയന്റിന് 17,999 രൂപയാണ് വില. ഓഫര്‍ സെയിലില്‍ ഡിസ്‌കൗണ്ടിന് ശേഷം ഇത് 15,999 രൂപ വിലയില്‍ വാങ്ങാനാകും. ഇതിന്റെ 8GB + 256GB വേരിയന്റിന് 19,999 രൂപയാണ് വില. ഡിസ്‌കൗണ്ടിന് ശേഷം ഇത് 17,999 രൂപയ്ക്ക് കിട്ടും.
റിയല്‍മി പി3 പ്രോ 5ജി (realme P3 Pro 5G)യ്ക്ക് ബാങ്ക് ഓഫറുകള്‍ ഉള്‍പ്പെടെ 4,000 രൂപ ഡിസ്‌കൗണ്ട് ഈ ഫോണിന് ലഭ്യമാക്കിയിരിക്കുന്നു. കൂടാതെ ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്. ഇതിന്റെ 8ജിബി + 128 ജിബി അടിസ്ഥാന വേരിയന്റിന് 23,999 രൂപയാണ് വില. ഡിസ്‌കൗണ്ടിന് ശേഷം ഇത് 19,999 രൂപ വിലയില്‍ വാങ്ങാനാകും. റിയല്‍മി പി3 പ്രോ 5ജിയുടെ 8ജിബി + 256ജിബി വേരിയന്റിന് 24,999 രൂപയാണ് എംആര്‍പി. ഓഫര്‍ സെയില്‍ സമയത്ത് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ ഇത് 20,999 രൂപ വിലയില്‍ വാങ്ങാനാകും. അതേപോലെ ഇതിന്റെ 12ജിബി + 256ജിബി വേരിയന്റിന് 26,999 രൂപയാണ് വില. ഇത് ഡിസ്‌കൗണ്ടിന് ശേഷം 22,999 രൂപയ്ക്ക് ലഭ്യമാകും.
റിയല്‍മി പി3 അള്‍ട്ര 5ജിക്ക് 2,000 രൂപ വിലക്കുറവും 1,000 രൂപ കൂപ്പണ്‍ ഡിസ്‌കൗണ്ടും പന്ത്രണ്ട് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമാണ് ഓഫര്‍ സെയിലില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതിന്റെ 8ജിബി + 128ജിബി അടിസ്ഥാന വേരിയന്റിന് 26,999 രൂപയാണ് വില. ഇത് ഡിസ്‌കൗണ്ടിന് ശേഷം 23,999 രൂപയ്ക്ക് വാങ്ങാനാകും. റിയല്‍മി പി3 അള്‍ട്രാ 5ജിയുടെ 8ജിബി + 256ജിബി വേരിയന്റിന് 27,999 രൂപയാണ് എംആര്‍പി. ഇത് 2,000 രൂപ ഡയറക്ട് ഡിസ്‌കൗണ്ടിനും 1,000 രൂപ കൂപ്പണ്‍ ഡിസ്‌കൗണ്ടിനും ശേഷം 24,999 രൂപ വിലയില്‍ വാങ്ങാനാകും. അതുപോലെ, 29,999 രൂപ വിലയുള്ള 12ജിബി + 256ജിബി വേരിയന്റ് 26,999 രൂപയ്ക്ക് വാങ്ങാം.
റിയല്‍മി പി3X 5ജി (realme P3x 5G)യ്ക്ക് 1,000 രൂപ ഡയറക്ട് ഡിസ്‌കൗണ്ടും 1,000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും സഹിതം 2000 രൂപ വിലക്കുറവിലാണ് ഇതിന്റെ വേരിയന്റുകള്‍ വാങ്ങാനാകുക. റിയല്‍മി പി3X 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില, ഇത് 11,999 രൂപയ്ക്ക് ഓഫര്‍ സെയിലില്‍ വാങ്ങാം. അതേപോലെ 14,999 രൂപ വിലയുള്ള 8GB + 128GB വേരിയന്റ് 12,999 രൂപയ്ക്ക് വാങ്ങാം.