-->
ആമസോണ്‍, മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട് എന്നിവിടങ്ങളില്‍ മോട്ടറോള എഡ്ജ് 50 നിയോ 5ജി വിലക്കുറവില്‍ ലിസ്റ്റ് ചെയ്തിരിക്കുകയാണ്. മോട്ടറോള എഡ്ജ് 50 നിയോ 5ജിയുടെ സിംഗിള്‍ 8GB + 256GB മോഡല്‍ 23,999 രൂപ വിലയിലാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ടത്. ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇത് 19,999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മോട്ടറോളയുടെ വെബ്‌സൈറ്റില്‍ 20999 രൂപയാണ് വില. കൂടാതെ 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ 19999 രൂപ വിലയില്‍ മോട്ടറോള സൈറ്റില്‍ നിന്ന് വാങ്ങാം.
മോട്ടറോള വെബ്‌സൈറ്റില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമായി 20,950 രൂപ വിലയിലാണ് ഇത് ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ആമസോണ്‍ ലഭ്യമാക്കിയിരിക്കുന്നു. അതിനാല്‍ 18999 രൂപ വിലയില്‍ സ്വന്തമാക്കാനാകും. നോട്ടിക്കല്‍ ബ്ലൂ, ലാറ്റെ, ഗ്രിസൈല്‍, പോയിന്‍സിയാന കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭ്യമാണ്. 6.4 ഇഞ്ച് 1.5K (2670 x 1220 പിക്‌സല്‍സ്) പോള്‍ഇഡ് ഡിസ്‌പ്ലേയുമായാണ് ഈ ഫോണ്‍ എത്തുന്നത്. 120Hz റിഫ്രഷ് റേറ്റുണ്ട്. കൂടാതെ 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ എന്നിവയും ഇതിലുണ്ട്. 2.5GHz ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7300 4nm പ്രൊസസര്‍ ആണ് മോട്ടറോള എഡ്ജ് 50 നിയോ 5ജിയുടെ കരുത്ത്.
മാലി G615 MC2 ജിപിയു, 8GB LPDDR4X റാം, 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് എത്തുന്നത് എങ്കിലും 5 OS അപ്ഗ്രേഡുകളും 5 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സോണി LYT-700C സെന്‍സറോട് കൂടിയ 50MP മെയിന്‍ ക്യാമറ, 13MP 120° അള്‍ട്രാ വൈഡ് ക്യാമറ, മാക്രോ ഓപ്ഷന്‍, 10MP ടെലിഫോട്ടോ ക്യാമറ എന്നിവ അതില്‍ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് മോട്ടറോള എഡ്ജ് 50 നിയോയില്‍ ഉള്ളത്. ഫ്രണ്ടില്‍ 32MP സെല്‍ഫി ക്യാമറയും ഇടംപിടിച്ചിരിക്കുന്നു.