-->
ഓണര്‍ഷിപ്പ് എക്സ്പീരിയന്‍സ് മെച്ചപ്പെടുത്തുന്നതിനായി രാജ്യവ്യാപകമായി സമ്മര്‍ ക്യാമ്പിന് തുടക്കം കുറിച്ചിരിയ്ക്കുകയാണ് ഫോറിന്‍ ബ്രാന്‍ഡായ റെനോ. രാജ്യത്തെ എല്ലാ റെനോ സര്‍വീസ് സെന്ററുകളിലും 2025 മെയ് 19 മുതല്‍ മെയ് 25 വരെ സര്‍വീസ് ക്യാമ്പ് നടക്കും. നിലവില്‍ ഇന്ത്യയിലുടനീളം റെനോക്ക് 580 ടച്ച്‌പോയിന്റുകളുണ്ട്. വേനല്‍ക്കാലം എത്തുമ്പോള്‍ തങ്ങളുടെ കാറുകള്‍ മികച്ച നിലവാരത്തിലാണെന്ന് ഉറപ്പാക്കാനാണ് ഈ ക്യാമ്പ് വഴി റെനോ ലക്ഷ്യമിടുന്നത്. പാര്‍ട്‌സുകളിലും ആക്‌സസറികളിലും പ്രത്യേക ഓഫറുകളും സൗജന്യ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
ബാറ്ററി ഹെല്‍ത്ത്, ബ്രേക്ക് ഫ്ലൂയിഡ്, എഞ്ചിന്‍, എസി ഫില്‍ട്ടറുകള്‍, കൂളന്റ് ലെവലുകള്‍, ലൈറ്റിംഗ് സിസ്റ്റങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സാങ്കേതിക വിദഗ്ധര്‍ സമഗ്രമായ വാഹന പരിശോധന നടത്തും. ഇത് കൂടാതെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കാര്‍ ടോപ്പ് വാഷും ലഭിക്കും. സൗജന്യ പരിശോധനയ്ക്ക് പുറമേ മെയിന്റനന്‍സ് ജോലികള്‍ കൂടുതല്‍ പോക്കറ്റ് ഫ്രണ്ട്ലിയാക്കാനായി റെനോ ആകര്‍ഷകമായ നിരവധി കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. റെനോ സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി റെനോ ഇന്ത്യ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത പാര്‍ട്‌സുകളിലും ലേബര്‍ ചാര്‍ജുകളിലും മൂല്യവര്‍ധിത സേവനങ്ങളിലും 15 ശതമാനം വരെ കിഴിവ് ലഭിക്കും. എഞ്ചിന്‍ ഓയില്‍ മാറ്റല്‍, എക്സ്റ്റെന്‍ഡഡ് വാറണ്ടി, റോഡ് സൈഡ് അസിസ്റ്റന്‍സ് പ്രോഗ്രാം എന്നിവയില്‍ 10 ശതമാനം കിഴിവ് ലഭിക്കും.
ടയറുകള്‍ക്ക് പ്രത്യേക ഓഫറുകളും എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യ സമ്മാനങ്ങളും ലഭിക്കും. കുറച്ച് ആക്‌സസറികള്‍ക്ക് 50 ശതമാനം വരെ കിഴിവും ലഭിക്കും. മൈ റെനോ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത പാര്‍ട്‌സുകളിലും ആക്‌സസറികളിലും 5% അധിക കിഴിവ് ലഭിക്കും. വാഹനങ്ങള്‍ വില്‍ക്കുന്നതിനപ്പുറം മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് റെനോ സമ്മര്‍ ക്യാമ്പ് എന്ന് റെനോ ഇന്ത്യ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് (സെയില്‍സ് & മാര്‍ക്കറ്റിംഗ്) ഫ്രാന്‍സിസ്‌കോ ഹിഡാല്‍ഗോ പറഞ്ഞു. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനായി എത്തുന്ന ഉപഭോക്താക്കള്‍ക്കായി രസകരമായ ചില പരിപാടികളും റെനോ സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ ഉറപ്പായ സമ്മാനങ്ങള്‍ നേടാനും റെനോ ഓണേഴ്സിന് സാധിക്കും.