Wednesday, March 11, 2026 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 03.00 PM

അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനെ പരിഷ്‌ക്കാരിയാക്കി യെസ്ഡി ; ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചു

-yezdi

അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ അല്‍പം പരിഷ്‌ക്കാരിയാക്കാനുള്ള ശ്രമത്തിലാണ് യെസ്ഡി. പുതിയ മാറ്റങ്ങളുമായി 2025 ജൂണ്‍ നാലിന് ബൈക്ക് വിപണിയിലെത്തുമെന്ന സ്ഥിരീകരണവും കമ്പനി തന്നിട്ടുണ്ട്. പുതുക്കിയ യെസ്ഡി അഡ്വഞ്ചര്‍ മെയ് 15-ന് പുറത്തിറക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് ജൂണിലേക്ക് അവതരണം മാറ്റുകയായിരുന്നു. പുതിയ എല്‍ഇഡി ഹെഡ്ലൈറ്റ് ആയിരിക്കും മാറ്റങ്ങളുമായി എത്തുന്ന യെസ്ഡി അഡ്വഞ്ചറിലെ പ്രധാന പരിഷ്‌ക്കാരം. അസിമെട്രിക് ഹെഡ്ലൈറ്റ് ഡിസൈനാണ് ബൈക്കില്‍ ഇത്തവണ എത്തുക.

പുതിയ ഫീച്ചറുകളും അപ്ഡേറ്റ് ചെയ്ത ഇലക്ട്രോണിക്സ് പാക്കേജും വരാനിരിക്കുന്ന അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം കാര്യമായ മാറ്റങ്ങളോടെ യെസ്ഡി അഡ്വഞ്ചര്‍ വിപണിയിലെത്തിയിരുന്നതിനാല്‍ ഇത്തവണ മെക്കാനിക്കലായി വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ആല്‍ഫ 2 എഞ്ചിന്‍ എന്ന് വിളിക്കുന്ന ഇത് നിലവിലുണ്ടായിരുന്ന ബൈക്കിനേക്കാള്‍ മികച്ച ഡ്യൂറബിളിറ്റിയും റിഫൈന്‍മെന്റുമാണ് വാഗ്ദാനം ചെയ്യുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 29.68 bhp പവറില്‍ പരമാവധി 29.84 Nm torque വരെ ഉത്പാദിപ്പിക്കാനാവുമാവും.

ഓണ്‍-ബോര്‍ഡ് ഡയഗ്‌നോസ്റ്റിക് സിസ്റ്റം ആവശ്യകതകള്‍ നിറവേറ്റുന്നതിനും 2025 ഏപ്രില്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് പ്രാബല്യത്തില്‍ വരുന്ന E20 ചട്ടങ്ങള്‍ പാലിക്കുന്നതിനുമായി പുതിയ യെസ്ഡി അഡ്വഞ്ചറിലെ എഞ്ചിന്‍ OBD2B നിലവാരത്തിലേക്ക് പരിഷ്‌ക്കരിക്കും. പുതിയ എഞ്ചിന്റെ NVH, മൈലേജ് എന്നിവയില്‍ ക്ലാസിക് ലെജന്‍ഡ്സ് സമഗ്രമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇത്തരം കാര്യങ്ങളില്‍ കാര്യമായ നവീകരണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും സസ്‌പെന്‍ഷന്‍, വീല്‍, ടയറുകള്‍ എന്നിവയില്‍ മാറ്റങ്ങളൊന്നുമില്ല. സസ്‌പെന്‍ഷനായി മുന്‍വശത്ത് 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ 7-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിളും ഉള്‍പ്പെടുന്ന ലോംഗ്-ട്രാവല്‍ സസ്‌പെന്‍ഷന്‍ സജ്ജീകരണവുമാണ് യെസ്ഡി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിട്ടുള്ളത്.

Ads by Google
Ads by Google
TRENDING NOW