Friday, March 13, 2026 Last Updated 59 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 01.09 PM

ഏതൊരു ഭാര്യയും ആഗ്രഹിയ്ക്കും ഭര്‍ത്താക്കന്മാര്‍ ഈ വാക്കുകള്‍ പറയാന്‍

love, from

തന്റെ ഭര്‍ത്താവ് തങ്ങളോട് നല്ല വാക്കുകള്‍ പറയണമെന്നാണ് എല്ലാ ഭാര്യമാരും ആഗ്രഹിയ്ക്കുന്നത്. അത് എല്ലാ ദിവസവും ഉണ്ടാകണമെന്ന് തന്നെയാണ് എല്ലാ ഭാര്യമാരും ആഗ്രഹിയ്ക്കുന്നത്. സ്നേഹത്തോടെ നോക്കണമെന്നും തനിക്ക് നല്ല പരിഗണന ലഭിക്കണമെന്നും ആഗ്രഹിക്കാത്ത ഭാര്യമാരും കുറവാണ്. ഭാര്യമാര്‍ ദിവസേന ഭര്‍ത്താക്കന്മാര്‍ തന്നോട് പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.....

* അവരുടെ സന്തോഷവും അനുഭവങ്ങളും - ഓരോ ദിവസവും എങ്ങിനെ ഉണ്ടായിരുന്നു എന്ന് അന്വേഷിക്കുന്നതും അതുപോലെ, അവരുടെ സന്തോഷവും അനുഭവങ്ങളും കേള്‍ക്കുന്നതും ഭാര്യമാര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ ഒന്നാണ്. തന്റെ ഭര്‍ത്താവ് തന്റെ കാര്യത്തില്‍ നല്ല ശ്രദ്ധയുള്ള ആളാണ് എന്ന് അവരില്‍ വിശ്വാസം വളരാന്‍ ഇത് സഹായിക്കും.

* കഴിവുകളെ അഭിനന്ദിക്കുന്നത് - സ്വന്തം ഭാര്യയുടെ കഴിവുകളെ അഭിനന്ദിക്കുന്നതും അതില്‍ അഭിമാനിക്കുന്നതായി വെളുപ്പെടുത്തുന്നതും ഭാര്യമാര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ ഒന്നാണ്. അതിനാല്‍ തന്നെ തന്റെ ഭാര്യയോടെ താന്‍ എത്രത്തോളം ഭാര്യയുടെ കഴിവില്‍ അഭിമാനിക്കുന്നുണ്ടെന്നും മറ്റും പറയുന്നത് നല്ലതാണ്. ഇതെല്ലാം തന്നെ നല്ല ദാമ്പത്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കൂടിയാണ്.

* സ്നേഹപ്രകടനങ്ങള്‍ - 'ഐ ലവ് യു' എന്ന് സ്നേഹത്തോടെ ഭര്‍ത്താവ് പറഞ്ഞാല്‍ ഇഷ്ടപ്പെടാത്ത ആരും തന്നെ ഇല്ല. തന്റെ ഭര്‍ത്താവിനേ തന്നോട് എത്രത്തോളം സ്നേഹമുണ്ടെന്ന് മനസ്സിലാക്കാനും അതില്‍ സന്തോഷം കണ്ടെത്താനും ഭര്‍ത്താവിനെ കൂടുതല്‍ സ്നേഹിക്കാനും ഇതിലൂടെ ഭാര്യമാര്‍ക്ക് സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സ്നേഹപ്രകടനങ്ങള്‍ ആ ദാമ്പത്യം ദീര്‍ഘകാലം നിലനില്‍ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, ഭര്‍ത്താവിന് തന്നോട് ഉള്ളത് പോലെ തന്നെ ഭാര്യയ്ക്ക് ഭര്‍ത്താവിനോട് തിരിച്ച് സ്നേഹം കാണിക്കാനും ഇത് പ്രേരിപ്പിക്കുന്നു.

* സൗന്ദര്യത്തെക്കുറിച്ച് - ഭര്‍ത്താവ് മറ്റൊരു സ്ത്രീയുടെ സൗന്ദര്യത്തെക്കുറിച്ച് വര്‍ണ്ണിച്ചാല്‍ അത് അത്രപെട്ടെന്ന് ഏതൊരു ഭാര്യയ്ക്കും ദഹിക്കില്ല. തന്റെ ഭര്‍ത്താവ് തന്നിലെ സൗന്ദര്യം എല്ലായ്പ്പോഴും കാണണമെന്നും തന്റെ സൗന്ദര്യത്തെക്കുറിച്ച് വര്‍ണ്ണക്കണമെന്നും ഓരോ ഭാര്യമാരും ആഗ്രഹിക്കുന്നുണ്ട്. ഇടയ്ക്ക് ഭാര്യ നന്നായി ഒരുങ്ങി വരുമ്പോള്‍ നിന്നെ കാണാന്‍ ഇന്ന് നല്ല രസമുണ്ട്, അല്ലെങ്കില്‍ ഭാര്യയെ വര്‍ണ്ണിക്കുന്ന ചില പദപ്രയോഗങ്ങള്‍ നടത്തുന്നത് ഭാര്യയ്ക്ക് ഉള്‍പുളകം നല്‍കുന്ന കാര്യങ്ങളാണ്.

Ads by Google
Ads by Google
TRENDING NOW