Wednesday, March 18, 2026 Last Updated 20 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 12.26 PM

വിരലിന്റത്ര വലിപ്പം മാത്രം! കോടിക്കണക്കിന് വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന കടല്‍ ജീവിയുടെ ഫോസില്‍ കണ്ടെത്തി ഗവേഷകര്‍

rare, creature, fossil

ഏകദേശം 50 കോടി വര്‍ഷം മുന്‍പ് ഭൂമിയില്‍ ജീവിച്ചിരുന്ന കടല്‍ജീവിയുടെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തി. മൊസുറ ഫെന്റോണി എന്നറിയപ്പെടുന്ന ഈ കടല്‍ജീവി കാംബ്രിയന്‍ എന്ന പ്രത്യേക ജൈവ കാലഘട്ടത്തിലെ അംഗമാണ്. ഒരു വമ്പന്‍ ശലഭത്തിന്റെ ആകൃതിയുള്ളതാണ് ഈ ജീവി. ജാപ്പനീസ് സിനിമയിലുള്ള മോത്ര എന്ന വന്‍ ശലഭത്തില്‍ നിന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്.

ഒരു മനുഷ്യന്റെ വിരലിന്റെയത്ര മാത്രം വലുപ്പമുള്ളതാണ് മൊസുറ. കാനഡയിലെ റോക്കി മേഖലയിലുള്ള ബഗ്രസ് പാറക്കെട്ടുകളില്‍ നിന്നാണ് ഈ ജീവിയെ കണ്ടെത്തിയത്. വളരെ അപൂര്‍വമായ ഒരു ജീവിയാണിതെന്ന് ഗവേഷകര്‍ പറയുന്നു. ഫോസിലില്‍ ജീവിയുടെ കര്‍ക്കുലേറ്ററി സംവിധാനം, നാഡീവ്യവസ്ഥ, ദഹനവ്യവസ്ഥ എന്നിവയുടെയും ശേഷിപ്പുകളുണ്ട്. ഇവയെല്ലാം ഈ ജീവികളുടെ ശരീരവ്യവസ്ഥയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതാണ്.

ആര്‍ത്രപോഡ എന്ന ജീവിവിഭാഗത്തില്‍ പെട്ടതാണ് ഈ ജീവി. ആര്‍ത്രോപോഡില്‍ തന്നെ റേഡിയോഡോണ്ട് എന്ന വിഭാഗത്തിലാണ് ഇവയുടെ സ്ഥാനം. സൈഡ് ഫ്ളാപ്പ്, ഹെഡ് അപ്പന്‍ഡേജസ് തുടങ്ങിയ ഘടനകളും ഇവയ്ക്കുണ്ട്. പൃഷ്ഠഭാഗത്തുള്ള ഗില്‍ എന്ന ഘടന വഴിയാണ് ഇവ ശ്വാസോച്ഛ്വാസം നടത്തിയതെന്നും ഫോസിലില്‍ നടത്തിയ ഗവേഷണത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഹോഴ്സ് ഷൂ ക്രാബ്, വുഡ് ലൈസ് തുടങ്ങി ഇക്കാലത്തെ പല ആര്‍ത്രോപോഡുകളും ഇതേ രീതി തന്നെ അവലംബിക്കാറുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW