Sunday, March 15, 2026 Last Updated 11 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 04.56 PM

കൈയിലൊരു ഗിറ്റാറും, തലയിൽ തൊപ്പിയുമായി കൂൾ സ്റ്റൈലിഷ് ലുക്കിൽ രാജാവിന്റെ മകൻ ; പ്രണവ് മോഹൻലാലിന്റെ കിടിലൻ ലുക്ക്‌ ഏറ്റെടുത്ത് ആരാധകർ

uploads/news/2025/05/782073/1000464372.jpg
Pranav mohanlal (Image Source: Instagram)

സിനിമയിലെത്തും മുൻപ് തന്നെ തരംഗമായി മാറിയ താരപുത്രനാണ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ. താരപുത്രന്റെ സിനിമകൾ ഏറെ ആവേശത്തോടെ ആരാധകർ ഏറ്റെടുക്കാറുണ്ട്.
സിനിമയിലെ വിശേഷങ്ങൾ മാത്രമല്ല താരജാടകൾ ഒട്ടും തന്നെയില്ലാത്ത താരപുത്രന്റെ യാത്ര വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുണ്ട്.
ഇപ്പോഴിതാ പ്രണവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. കൈയിൽ ഗിറ്റാറും, തലയിൽ ഒരു തൊപ്പിയും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങുന്ന പ്രണവിന്റെ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന പകർത്തിയ ചിത്രങ്ങൾ പുതിയ മൂവി സ്റ്റിൽ ആണോ എന്നും ആരാധകർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. ഏതായാലും താരപുത്രന്റെ സ്റ്റൈലിഷ് ലുക്ക്‌ ആഘോഷമാക്കുകയാണ് ആരാധകർ.

Ads by Google
Tuesday 20 May 2025 04.56 PM
Ads by Google
LATEST NEWS
TRENDING NOW