Wednesday, March 11, 2026 Last Updated 43 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 03.08 PM

റെബല്‍ 500 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുമായി ഹോണ്ട ; ബുക്കിംഗ് ആരംഭിച്ചു

honda-rebel-500

ഹോണ്ട റെബല്‍ 500 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിയ്ക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍. 5.12 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്. ഗുരുഗ്രാം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ബിഗ്വിംഗ് ടോപ്ലൈന്‍ ഡീലര്‍ഷിപ്പുകളിലൂടെ മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. 2025 ജൂണില്‍ ഹോണ്ട റെബല്‍ 500 ക്രൂയിസറിനായുള്ള ഡെലിവറി തുടങ്ങുമെന്നാണ് ബ്രാന്‍ഡ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ തങ്ങളുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റെബല്‍ 500 അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

ഒരൊറ്റ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിലും മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് നിറത്തിലും മാത്രമാവും മോഡല്‍ വാങ്ങാനാവുക. സ്റ്റീപ്ലി റാക്ക്ഡ് ഫ്യുവല്‍ ടാങ്ക്, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, റൈഡിംഗ് എളുപ്പമാക്കുന്ന കുറഞ്ഞ 690 മില്ലീമീറ്റര്‍ സീറ്റ് ഹൈറ്റ് എന്നിവയെല്ലാമാണ് റെബല്‍ 500 ക്രൂയിസറിലെ പ്രധാന ഹൈലൈറ്റുകള്‍. ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാല്‍ ഇരുവശത്തും യഥാക്രമം 296 mm, 240 mm ഡിസ്‌ക് സജ്ജീകരണമാണ് ഹോണ്ട റെബല്‍ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം അധിക സുരക്ഷക്കായി ഡ്യുവല്‍-ചാനല്‍ എബിഎസിന്റെ പിന്തുണയുമുണ്ട്. ഡണ്‍ലോപ്പ് ടയറുകള്‍ ഘടിപ്പിച്ച 16 ഇഞ്ച് വീലുകളിലാണ് വാഹനം നിരത്തിലേക്ക് എത്തുന്നത്. റൈഡറിന് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനായി ഇന്‍വേര്‍ട്ടഡ് എല്‍സിഡി ഡിസ്‌പ്ലേയും ഹോണ്ട ഒരുക്കിയിട്ടുണ്ട്.

471 സിസി ലിക്വിഡ്-കൂള്‍ഡ്, പാരലല്‍ ട്വിന്‍-സിലിണ്ടര്‍ എഞ്ചിനാണ് റെബല്‍ 500 ക്രൂയിസര്‍ ബൈക്കിന്റെ ഹൃദയം. 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,500 ആര്‍പിഎമ്മില്‍ 46 bhp കരുത്തും 6,000 ആര്‍പിഎമ്മില്‍ 43.3 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുണ്ട്. ശക്തമായ ലോ-എന്‍ഡ് ടോര്‍ക്കും റെവ് ശ്രേണിയിലുടനീളം സുഗമമായ ഡെലിവറിയും നല്‍കുന്നതിനായാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായി (CBU) അതായത് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഹോണ്ട റെബല്‍ 500 ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. അതിനാലാണ് 5.12 ലക്ഷം രൂപയോളം മോഡലിന് ചെലവ് വരുന്നത്.

Ads by Google
Ads by Google
TRENDING NOW