-->
ഐക്യൂബ് സ്‌കൂട്ടറില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ നടത്തി പുറത്തിറക്കിയതിനൊപ്പം ഇപ്പോള്‍ രാജ്യത്തെ ഒന്നാം നമ്പര്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബിന്റെ വില ഗണ്യമായി കുറച്ചിരിക്കുക കൂടിയാണ് ടിവിഎസ്. ഐക്യൂബ് S, ST വേരിയന്റുകളില്‍ വിലക്കുറവ് പ്രഖ്യാപിച്ചതിനൊപ്പം ബ്രാന്‍ഡ് ബാറ്ററി ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഐക്യൂബ് S-ന്റെ ബാറ്ററി പായ്ക്ക് ശേഷി ഇപ്പോള്‍ 0.1kWh വര്‍ധിപ്പിച്ചിരിക്കുകയാണ്. 3.5 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഈ മോഡലിന്റെ വില 1.18 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ഐക്യൂബ് ST മോഡലിനും അതേ 3.5kWh ബാറ്ററി പായ്ക്ക് അപ്ഗ്രേഡ് ലഭിക്കുന്നു. അതേസമയം ഹൈ-സ്‌പെക്ക് ST മോഡലിന് 0.2kWh ബാറ്ററി അപ്ഗ്രേഡ് ലഭിക്കുന്നു. ഇപ്പോള്‍ 5.3 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്ന ഈ പതിപ്പിന്റെ വില 1.60 ലക്ഷം രൂപയാണ്.
ടിവിഎസ് സാധാരണ ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST (ബേസ്) എന്നിവയുടെ ബാറ്ററി കപാസിറ്റി 0.1kWh വര്‍ധിപ്പിച്ചു. ഈ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഇപ്പോഴത്തെ IDC ക്ലെയിംഡ് റേഞ്ച് 145 കിലോമീറ്ററാണ്. ഐക്യൂബ് S, ഐക്യൂബ് ST എന്നിവ ഇപ്പോള്‍ വേഗതയേറിയ 950W ചാര്‍ജറുമായി വരുന്നു. ഇപ്പോള്‍ ബാറ്ററി 0-80% ചാര്‍ജ് ചെയ്യാന്‍ വെറും 3 മണിക്കൂര്‍ മതിയാകും. എന്നിരുന്നാലും, ബേസ് ഐക്യൂബില്‍ ഇപ്പോഴും സ്ലോ ചാര്‍ജറാണ് ലഭിക്കുന്നത്. 3.5 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച ബേസ് ഐക്യൂബിന്റെ വില ഇപ്പോള്‍ 18,000 രൂപയാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ ഈ വേരിയന്റിന്‍െ വില 1.09 ലക്ഷം രൂപയായി. 26,000 രൂപ കുറഞ്ഞതോടെ ഐക്യൂബ് S വേരിയന്റിന്റെ വില ഇപ്പോള്‍ 1.18 ലക്ഷം രൂപയിലെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വില കുറഞ്ഞിരിക്കുന്നത് ഐക്യൂബ് ST ബേസ് 3.5kWh വേരിയന്റിനാണ്. 28,000 രൂപ വിലക്കുറവ് ലഭിച്ചതോടെ ഈ വേരിയന്റിന്റെ വില 1.28 ലക്ഷം രൂപയായി.
വലിയ ബാറ്ററി പായ്ക്കുമായി വരുന്ന ഐക്യൂബ് ST വേരിയന്റിന്റെ ശേഷി 0.2kWh വര്‍ധിച്ചിട്ടുണ്ട്. മുമ്പത്തെ ബാറ്ററി പായ്ക്കിന് പരമാവധി 5.1kWh ശേഷി ഉണ്ടായിരുന്നു. അതേസമയം പുതുക്കിയ മോഡലിന് 5.3kWh പായ്ക്കാണുള്ളത്. വലിയ ബാറ്ററി പായ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും ഈ മോഡല്‍ ഇപ്പോള്‍ വെറും 4 മണിക്കൂറും 18 മിനിറ്റും കൊണ്ട് 0-80% ചാര്‍ജ്. പക്ഷേ ക്ലെയിംഡ് IDC റേഞ്ച് ഇപ്പോഴും 212 കിലോമീറ്ററാണ്. ഐക്യൂബ് ST-ക്ക് ബീജ് നിറത്തിലുള്ള ഇന്നര്‍-ആപ്രോണ്‍, പില്യണ്‍ ബാക്ക്റെസ്റ്റ്, ഫ്‌ലൈസ്‌ക്രീന്‍ എന്നിവയും ലഭിക്കുന്നു. ഐക്യൂബ് ST 5.3kWh വേരിയന്റിന് 25,000 രൂപ കുറഞ്ഞിട്ടുണ്ട്. മുമ്പ് 1.85 ലക്ഷം രൂപയായിരുന്ന ഈ വേരിയന്റിന്റെ വില 1.60 ലക്ഷം രൂപയായി.