-->
ഓപ്പോ തങ്ങളുടെ K സീരീസില്‍ ഏറ്റവും പുതിയതായി അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഓപ്പോ K13 5ജി (Oppo K13 5G). കഴിഞ്ഞ മാസം ലോഞ്ച് ചെയ്യുകയും വില്‍പ്പനയ്ക്ക് എത്തുകയും ചെയ്ത ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ ലോഞ്ച് ഓഫറിനെക്കാള്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്. ഓപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും ഓപ്പോ K13 5ജി വാങ്ങാനാകും. എങ്കിലും നിലവില്‍ ഏറ്റവും മികച്ച ഡിസ്‌കൗണ്ട് ലഭ്യമായിരിക്കുന്നത് ഓപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെയാണ്.
കഴിഞ്ഞ മാസം ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ K13 5Gയുടെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില. ഇപ്പോഴും ഇതേ വിലയില്‍ തന്നെയാണ് ഇരുപ്ലാറ്റ്‌ഫോമുകളിലും ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഓപ്പോയുടെ വെബ്?സൈറ്റില്‍ 2000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതിനാല്‍ 15999 രൂപ വിലയില്‍ ഈ ഫോണ്‍ വാങ്ങാനാകും. 80W SuperVOOC ചാര്‍ജിംഗുള്ള 7000mAh ഗ്രാഫൈറ്റ് ബാറ്ററിയാണ് ഓപ്പോ K13 5Gയുടെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചറുകളിലൊന്ന്. പ്രിസം ബ്ലാക്ക്, ഐസി പര്‍പ്പിള്‍ കളര്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാനാകും.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (2400×1080 പിക്‌സലുകള്‍) ഫുള്‍ HD+ AMOLED സ്‌ക്രീന്‍, 1200 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. 2.3GHz ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 6 Gen 4 4nm പ്രോസസര്‍ കരുത്തിലാണ് ഈ ഫോണ്‍ എത്തുന്നത്. അഡ്രിനോ 810 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 15 (രണ്ട് പ്രധാന ഒഎസ് അപ്ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും), ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം (50MP മെയിന്‍ ക്യാമറ, 2MP ഡെപ്ത് സെന്‍സര്‍), 16MP ഫ്രണ്ട് ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.