Wednesday, March 11, 2026 Last Updated 14 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 03.03 PM

റെഡ്മി നോട്ട് 14 പ്രോ ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ടിലും ഷവോമി വെബ്‌സെറ്റിലും കുറഞ്ഞ വിലയില്‍

redmi-note-14

റെഡ്മി നോട്ട് 14 പ്രോ ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും ഷവോമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ അവസരം. റെഡ്മി നോട്ട് 14 പ്രോയുടെ 8GB + 128GB വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 26,999 രൂപയും ആയിരുന്നു ലോഞ്ച് വില. ഇപ്പോള്‍ ഡയറക്ട്, ബാങ്ക് എന്നിങ്ങനെ രണ്ട് വിധത്തില്‍ ഇതിന് ഡിസ്‌കൗണ്ട് ഉണ്ട്. ഫ്‌ലിപ്പ്കാര്‍ട്ടിലും ഷവോമി വെബ്‌സൈറ്റിലും 1000 രൂപ ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം 23999 രൂപ വിലയില്‍ ആണ് റെഡ്മി നോട്ട് 14 പ്രോയുടെ അടിസ്ഥാന വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഓഫറായി 5% ക്യാഷ്ബാക്ക് ആണ് ഫ്‌ലിപ്പ്കാര്‍ട്ട് അധികമായി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എക്‌സ്‌ചേഞ്ച് ഓഫറും ഉണ്ട്.

ഫ്‌ലിപ്പ്കാര്‍ട്ടിലേത് പോലെ തന്നെ ഷവോമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റിലും 23999 രൂപ വിലയിലാണ് അടിസ്ഥാന മോഡല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ എക്‌സ്ട്രാ 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാല്‍ അടിസ്ഥാന മോഡല്‍ 21999 രൂപ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2712×1220 പിക്സല്‍) 1.5K OLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇന്‍സ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷന്‍ എന്നീ ഫീച്ചറുകള്‍ ഇതിനുണ്ട്.

2.5GHz ഒക്ടാ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7300 അള്‍ട്രാ 4nm പ്രൊസസര്‍ ആണ് ഈ റെഡ്മി നോട്ട് 14 പ്രോയുടെ കരുത്ത്. ഗ്രാഫിക്‌സിനായി മാലി-G615 MC2 ജിപിയുവും മികച്ച പെര്‍ഫോമന്‍സിന് പിന്തുണ നല്‍കാനായി 8GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഉണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമായുള്ള ഹൈപ്പര്‍ഒഎസില്‍ ആണ് പ്രവര്‍ത്തനം (3 ഒഎസ് അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും). 50MP മെയിന്‍ ക്യാമറ (Sony LYT-600 സെന്‍സര്‍, f/1.5 അപ്പര്‍ച്ചര്‍), 8MP അള്‍ട്രാ വൈഡ് ആംഗിള്‍ (Sony IMX355, f/2.2 അപ്പേര്‍ച്ചര്‍) സെന്‍സര്‍, 2MP മാക്രോ ക്യാമറ (f/2.4 അപ്പേര്‍ച്ചര്‍) എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് നോട്ട് 14 പ്രോയിലുള്ളത്. 20എംപി ഫ്രണ്ട് ക്യാമറയും നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW