-->
ക്യാമ്പസ് ഡയറി എന്ന സിനിമയിലൂടെ അരങ്ങേറി പിന്നീട് ചുരുക്കം ചില സിനിമകളില്‍ അഭിനയിച്ച് മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധനേടിയെടുക്കുന്നത്. സംവിധായകന്‍ രാഹുൽ രാമചന്ദ്രനാണ് നടിയുടെ ഭര്‍ത്താവ്.
ബാലിയില്‍ അവധിയാഘോഷത്തിലാണ് ഇരുവരും. ഇവിടെനിന്നുളള ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ''തിളയ്ക്കുന്ന അഗ്നിപർവ്വതത്തിന്റെ മുന്നിൽ നിന്ന് ദേ ഇങ്ങനെ റൊമാൻസ് ചെയ്യാൻ പറ്റുമോ സക്കീർ ഭായിക്ക് ? ബട്ട് വി കാൻ'', എന്നാണ് ബാലിയിലെ ലെംപുയാങ്ങ് ക്ഷേത്രത്തിൽ നിന്നും ശ്രീവിദ്യയ്ക്കൊപ്പമെടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്‍ത് രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തങ്ങളുടെ 'രണ്ടാമത്തെ ഹണിമൂൺ' എന്നാണ് മുൻപത്തെ വീഡിയോയിൽ രാഹുൽ ബാലി യാത്രയെ വിശേഷിപ്പിച്ചത്.പതിവു പോലെ പുതിയ ചിത്രങ്ങള്‍ക്കു താഴെ ഇരുവരുടെയും ആരാധകര്‍ സ്‌നേഹം അറിയിച്ച് കമന്റ് ചെയ്യുന്നുണ്ട്.
എട്ട് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് രാഹുലും ശ്രീവിദ്യയും വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു വിവാഹം.