Friday, March 20, 2026 Last Updated 42 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 18 May 2025 02.02 PM

ടിവി ചാനലുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ബിബിസി: ഇനി ഡിജിറ്റലിലേക്ക്

bbc, tv, channels, stop, broadcast

ഡിജിറ്റല്‍ രംഗത്തേക്ക് വന്‍ മാറ്റത്തിനൊരുങ്ങി ബിബിസി. 2030 ഓടെ ബിബിസി എല്ലാ പരമ്പരാഗത ടെലിവിഷന്‍ ചാനലുകളും അടച്ചുപൂട്ടുമെന്നും പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറുമെന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ബിബിസി സാറ്റ്ലൈറ്റുകളിലെ എസ് ഡി ഉപഗ്രഹ പ്രക്ഷേപണങ്ങള്‍ക്ക് പകരം എച്ച്ഡി പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

തങ്ങളുടെ പഴയ ടെലിവിഷന്‍ പ്രേക്ഷകരില്‍ 25 ശതമാനത്തില്‍ താഴെ മാത്രമേ ടെലിവിഷന്‍ സെറ്റുകളിലൂടെയുള്ള പ്രക്ഷേപണം കാണുന്നുള്ളുവെന്നാണ് ബിബിസിയുടെ കണ്ടെത്തല്‍. സ്മാര്‍ട്ട്‌ഫോണുകളുടെ വ്യാപനമാണ് ടെലിവിഷന്‍ കാണുന്ന ശീലങ്ങളെ അപ്പാടെ മാറ്റിമറിച്ചത്. യുട്യൂബും ഒടിടി പ്ലാറ്റ്ഫോമുകളും സജീവമായതോടെ വാര്‍ത്തകളും വിനോദപരിപാടികളും തത്സമയ കായിക വിനോദങ്ങളുമെല്ലാം മൊബൈല്‍ സ്‌ക്രീനുകളിലൂടെയാണ് ജനങ്ങള്‍ കാണുന്നത്. ടെലിവിഷന്റെ പ്രൈം-ടൈം യുഗത്തിന് തിരശ്ശീല വീഴുകയാണെങ്കിലും മൊബൈല്‍ സ്‌ക്രീനില്‍ പുതിയ രൂപത്തില്‍ മാധ്യമങ്ങള്‍ കാലാതീതമായി തുടരും.

ജീവനക്കാരുടെ എണ്ണം കൊണ്ടും മാധ്യമരംഗത്തെ അധികായരാണ് ബിബിസി. ആകെ 21,000-ത്തിലധികം ജീവനക്കാര്‍ ബിബിസിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്ക്.1922 ല്‍ രൂപീകൃതമായത് മുതല്‍, ബ്രിട്ടീഷുകാരുടെ ജീവിതത്തിലും സംസ്‌കാരത്തിലും ബിബിസിയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW