-->
ദിലീപ് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയെ പ്രശംസിച്ച് നടന്‍ അസീസ് നെടുമങ്ങാട്. സിനിമയുടെ റിവ്യൂ കണ്ടപ്പോള്‍ സിനിമ കൊളളില്ലെന്ന് തെറ്റിദ്ധരിച്ചെന്നും പക്ഷേ കണ്ടു കഴിഞ്ഞപ്പോള്‍ ഇത്രയും മനോഹരമായ സിനിമയെ നിങ്ങള്‍ ഇങ്ങനെ പറഞ്ഞല്ലോന്ന് തോന്നിയെന്ന് റിവ്യുവര്‍മാരോടായി അസീസ് പറയുന്നു. അടിപൊളി സിനിമയാണ് പ്രിന്‍സെന്നും നല്ലതിനെ നല്ലതായി അംഗീകരിക്കാനുള്ള മനസുണ്ടാവണമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
അസീസിന്റെ വാക്കുകള്‍:
'റിവ്യു എന്നത് ഒരാളുടെ അഭിപ്രായമാണ്. ആ അഭിപ്രായം പറയുന്നതില്‍ ഒരു തെറ്റും ഇല്ല. പക്ഷെ സ്വന്തം ഇഷ്ടമില്ലായിമ മറ്റുള്ളവരിലും അടിച്ചേല്പിക്കുക എന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. പ്രിന്‍സ് അന്‍ഡ് ഫാമിലി എന്ന സിനിമയുടെ റിവ്യു കണ്ടപ്പോള്‍ സിനിമ കൊള്ളില്ലന്ന് ഞാനും തെറ്റിദ്ധരിച്ചുപോയി. പക്ഷെ കുറച്ച് സുഹൃത്തുക്കള്‍ സിനിമ കണ്ടിട്ട് ദിലീപേട്ടന്റെ കുറച്ച് നാള്‍ക്ക് ശേഷം നല്ലൊരു സിനിമ കണ്ടു എന്ന് അവര്‍ പറഞ്ഞു. ഞാനും പോയി പടം കണ്ടു. പ്രിയ റിവ്യൂ ഇടുന്ന സുഹൃത്തുക്കളെ, ഇത്രയും മനോഹരമായ സിനിമയെ നിങ്ങള്‍ ഇങ്ങനെ പറഞ്ഞല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുവാ. ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനും പോകുന്നില്ല. നല്ലതിനെ നല്ലതായി അംഗീകരിക്കാനുള്ള മനസുണ്ടായാല്‍ മതി. അടിപൊളി സിനിമ ധൈര്യമായിട്ട് ഫാമിലിയുമായി പോയി കാണാം. All the best ദിലീപേട്ടാ.. Prince and family entire team', എന്നായിരുന്നു അസീസ് നെടുമങ്ങാട് കുറിച്ചത്.
മെയ് 9ന് റിലീസ് ചെയ്ത ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ദിലീപിന്റെ കരിയറിലെ 150-ാമത് ചിത്രമെന്ന ലേബലില്‍ എത്തിയ സിനിമ ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നറായാണ് തിയറ്ററുകളിലെത്തിയത്. ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനാണ്.