Monday, March 16, 2026 Last Updated 8 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 18 May 2025 01.01 PM

'കമ്മ്യൂണിസവും കരിമീനും വേണമെങ്കില്‍ കേരളത്തിലേക്ക് പോകണം, രണ്ടും തമ്മില്‍ ബന്ധമുണ്ടോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്' ; കമല്‍ ഹാസന്‍

about, food

കമ്മ്യൂണിസവും കരിമീനും വേണമെങ്കില്‍ കേരളത്തിലേക്ക് പോകണമെന്ന് നടന്‍ കമല്‍ ഹാസന്‍. ‘തഗ് ലൈഫ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയാണ് കമല്‍ ഹാസന്‍ സംസാരിച്ചത്. ഏറ്റവും ഇഷ്ടപ്പെട്ട കേരള ഭക്ഷണം ഏതാണെന്നായിരുന്നു താരത്തോടുള്ള ചോദ്യം.

”ഞാന്‍ കേരളത്തില്‍, കൊച്ചിയിലേക്ക് വന്നാല്‍, രാവിലെത്തെ ബ്രേക്ക്ഫാസ്റ്റ് കരിമീന്‍, ഉച്ചയ്ക്ക് കരിമീന്‍ മോളി, രാത്രിയില്‍ കരിമീന്‍ പൊള്ളിച്ചത്. ഞാനൊരു കരിമീന്‍ ഫാന്‍ ആണ്. അത് വേറെ എവിടെയും കിട്ടില്ല. കമ്മ്യൂണിസം വേണമെങ്കില്‍ കേരളത്തിലേക്ക് പോണം, കരിമീന്‍ വേണമെങ്കിലും കേരളത്തിലേക്ക് പോണം.

ഒന്നുകില്‍ കേരളത്തിലേക്ക് പോണം, അല്ലെങ്കില്‍ റഷ്യയിലേക്ക് പോണം. രണ്ടിടത്തും കരിമീന്‍ കിട്ടും. റഷ്യയിലും കരിമീന്‍ കിട്ടും. കരിമീനും കമ്മ്യൂണിസത്തിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. എന്നാല്‍ ക്യൂബയില്‍ കരിമീന്‍ കിട്ടില്ല. ലോകത്തില്‍ രണ്ടിടത്തേ കരിമീന്‍ കിട്ടുകയുള്ളൂ” എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW