-->
ഓസ്ട്രിയന്‍ ബ്രാന്‍ഡ് ആയ കെടിഎം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന ഒരു ജനപ്രിയ മോഡല്‍ ആണ് 250 ഡ്യൂക്ക്. കെടിഎം ഇന്ത്യ 250 ഡ്യൂക്കിന് 5000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുകയാണ്. പുതിയ പരിഷ്‌കാരത്തോടെ കെടിഎം 250 ഡ്യൂക്കിന്റെ പുതിയ എക്സ്ഷോറൂം വില 2.30 ലക്ഷം രൂപയായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മോട്ടോര്‍സൈക്കിളിന്റെ 2025 പതിപ്പ് 2.45 ലക്ഷം രൂപയ്ക്കാണ് വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ 2024 അവസാനത്തോടെ 20000 രൂപയുടെ പ്രമോഷനല്‍ കിഴിവുകള്‍ നടപ്പാക്കിയതോടെ വില കുറഞ്ഞിരുന്നു.
എബണി ബ്ലാക്ക്, ബ്ലാക്ക് ആന്‍ഡ് ബ്ലൂ, സെറാമിക് വൈറ്റ്, ഇലക്ട്രോണിക് ഓറഞ്ച് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ കെടിഎം 250 ഡ്യൂക്ക് വാങ്ങാനാകും. കെടിഎം 250 ഡ്യൂക്ക് ഓസ്ട്രിയന്‍ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ്. 30.57 bhp പവറും 25 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 248.7 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. 6 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു. പുതിയ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിം, ഓഫ്‌സെറ്റ് മോണോ-ഷോക്ക്, കര്‍വ്ഡ് സ്വിംഗാര്‍ം, പുതിയ 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാല്‍ ഭാരംകുറഞ്ഞ രീതിയിലാണ് കെടിഎം 250 ഡ്യൂക്ക് പണിതിരിക്കുന്നത്.
റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, സെലക്ടബിള്‍ റൈഡ് മോഡുകള്‍, സ്ലിപ്പര്‍ ക്ലച്ച്, ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയാണ് ബൈക്കില്‍ വരുന്ന പ്രധാന ഫീച്ചറുകള്‍. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ഉള്‍പ്പെടുന്ന അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി സ്‌ക്രീനാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍.