-->
നത്തിങ് ഫോണ്‍ 2 ന്റെ പിന്‍ഗാമിയായി ഒരു പുതിയ നത്തിങ് ഫോണ്‍ 3 (Nothing Phone 3) ഉടന്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. നിരവധി എഐ ഫീച്ചറുകള്‍ സഹിതം നത്തിങ് ഫോണ്‍ 3 2025ല്‍ പുറത്തിറങ്ങും എന്ന് കമ്പനിയുടെ സിഇഒ കാള്‍ പേയ് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. പ്രീമിയം മെറ്റീരിയലുകള്‍, പ്രധാന പെര്‍ഫോമന്‍സ് അപ്ഗ്രേഡുകള്‍, മെച്ചപ്പെടുത്തിയ സോഫ്റ്റ്വെയര്‍ എന്നിവയുമായി നത്തിങ് ഫോണ്‍ 3 വരുമെന്നും 'ഇത് ഞങ്ങളുടെ യഥാര്‍ത്ഥ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണാണ്,' - എന്നും കാള്‍ പേയ് പറഞ്ഞു.
ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില സംബന്ധിച്ച് സിഇഒ കാള്‍ പേയ് തന്നെ ഇപ്പോള്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. നത്തിങ് ഫോണ്‍ 3യുടെ വില ഏകദേശം 800 GBP (USD 1064 / ഏകദേശം 90,510 രൂപ) ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍പ് പുറത്തിറങ്ങിയ നത്തിങ് ഫോണ്‍ 2ന്റെ 12GB + 256GB വേരിയന്റിന്റെ വില 629 GBP (USD 836 / ഏകദേശം 71,185 രൂപ) ആയിരുന്നു, ഇന്ത്യയിലെ വില 49,999 രൂപയും. ആ നിലയ്ക്ക് നോക്കിയാല്‍ നത്തിങ് ഫോണ്‍ 3യുടെ 12GB + 256GB മോഡലിന് ഇന്ത്യയില്‍ 60,000 രൂപയില്‍ കൂടുതല്‍ വിലയുണ്ടാകും.
ഈ സമ്മറില്‍ ലോഞ്ച് ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും നത്തിങ് ഫോണ്‍ 3യുടെ ലോഞ്ച് തീയതി സംബന്ധിച്ച് കൃത്യമായ തിയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ നത്തിങ്ങിന്റേതായി ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത് നത്തിങ് 3എ സീരീസ് ഫോണുകളാണ്. രണ്ട് മോഡലുകളാണ് ഇതില്‍ ഉണ്ടായിരുന്നത്. നത്തിങ് ഫോണ്‍ 3എ, നത്തിങ് ഫോണ്‍ 3എ പ്രോ എന്നിവ ആയിരുന്നു അവ. ഈ വര്‍ഷം മാര്‍ച്ചില്‍ ആണ് ഇവ ഇന്ത്യയിലും ആഗോളതലത്തിലും അവതരിപ്പിക്കപ്പെട്ടത്.