Wednesday, March 11, 2026 Last Updated 10 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 16 May 2025 02.35 PM

ഇലക്ട്രിക് കാറുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുകളുമായി ടാറ്റ ; 1.86 ലക്ഷം രൂപ വരെ ലാഭിക്കാം

tata-tiago

ഡിസ്‌കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളുമെല്ലാം നല്‍കി ആളുകളെ ആകര്‍ഷിയ്ക്കാനുള്ള ശ്രമത്തിലാണ് ടാറ്റ. 2025 മെയ് മാസത്തേക്കായുള്ള തകര്‍പ്പന്‍ ഓഫറുകളില്‍ 1.86 ലക്ഷം രൂപ വരെ ലാഭിക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 2 ലക്ഷം ഇലക്ട്രിക് കാറുകളുടെ വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതിന്റെ ആഘോഷമായാണ് ഈ പ്രത്യേക ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും ടാറ്റ മോട്ടോര്‍സ് പറയുന്നു. ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, കര്‍വ് ഇവി തുടങ്ങിയ മോഡലുകളിലെല്ലാം ആനുകൂല്യങ്ങള്‍ ലഭ്യമാവും.

ഈ ഓഫറിന് കീഴില്‍ ടാറ്റ മോട്ടോര്‍സ് 50,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഇന്‍സ്റ്റാളേഷനോടു കൂടിയ സൗജന്യ ഹോം ചാര്‍ജറും വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് 6 മാസത്തെ സൗജന്യ ചാര്‍ജിംഗും ആസ്വദിക്കാം. കര്‍വ് ഇവി നെക്‌സോണ്‍ ഇവി എന്നിവ വാങ്ങുന്നവര്‍ക്ക് ടാറ്റ പവര്‍ ചാര്‍ജറുകളില്‍ മാത്രമേ സൗജന്യ ചാര്‍ജിംഗ് ലഭ്യമാകൂ. ഇതിനുപുറമെ സീറോ ഡൗണ്‍ പേയ്മെന്റും 100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സിംഗ് സൗകര്യവും ഇക്കൂടെ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ടാറ്റയുടെ ഇലക്ട്രിക് കാര്‍ ഉടമകള്‍, ടാറ്റ പാസഞ്ചര്‍ കാര്‍ ഉടമകള്‍, ടാറ്റ ഗ്രൂപ്പ് ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക അപ്ഗ്രേഡ് ആനുകൂല്യങ്ങളും ലഭ്യമാണ്. GeM, CSD, KPKB പ്ലാറ്റ്ഫോമുകള്‍ വഴിയും ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.

ടാറ്റയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറായ ടിയാഗോ ഇവിയുടെ ഓഫറുകളിലേക്ക് വന്നാല്‍ 1.30 ലക്ഷം വരെ വിലവരുന്ന ആനുകൂല്യങ്ങളാണ് കമ്പനി ഇലക്ട്രിക് ഹാച്ച്ബാക്കില്‍ ഒരുക്കിവെച്ചിരിക്കുന്നത്. അടുത്തിടെ 2025 മോഡല്‍ ഇയറിലേക്ക് പുതുക്കി പണിത ടാറ്റ ടിയാഗോ ഇവിക്ക് 7.99 ലക്ഷം മുതല്‍ 11.14 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ടാറ്റ പഞ്ച് ഇവിക്ക് 1.20 ലക്ഷം വരെ വിലവരുന്ന ആനുകൂല്യങ്ങളാണ് ഈ മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്രോ ഇലക്ട്രിക് എസ്യുവിയായി പണികഴിപ്പിച്ചിരിക്കുന്ന മോഡലിന് നിലവില്‍ 9.99 ലക്ഷം മുതല്‍ 14.29 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

നെക്സോണ്‍ ഇവിക്ക് 1.41 ലക്ഷം വരെ ആനുകൂല്യങ്ങളാണുള്ളത്. നെക്സോണ്‍ ഇവിക്ക് നിലവില്‍ 12.49 ലക്ഷം മുതല്‍ 17.19 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ടാറ്റ കര്‍വ് ഇവിക്ക് 1.71 ലക്ഷം വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 സെപ്റ്റംബറില്‍ അവതരിപ്പിച്ച് കൂപ്പെ ഇലക്ട്രിക് എസ്യുവിക്ക് 17.49 ലക്ഷം മുതല്‍ 22.24 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
ഓഫറുകള്‍ ഡീലര്‍ഷിപ്പ്, സ്ഥലം, നഗരം, സംസ്ഥാനം, സ്റ്റോക്ക് എന്നിവയെ ആശ്രയിച്ച് മാറാനുള്ള സാധ്യതയും ഉണ്ട്.

Ads by Google
Ads by Google
TRENDING NOW