Wednesday, March 11, 2026 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 16 May 2025 02.33 PM

വിവോ T3 പ്രോ 5G ഇപ്പോള്‍ 5500 രൂപ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

vivo-t3

വിവോ T3 പ്രോ 5G (Vivo T3 Pro 5G) ഇപ്പോള്‍ ബാങ്ക് ഡിസ്‌കൗണ്ട് സഹിതം ആകെ 5500 രൂപ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ ഫ്‌ലിപ്പ്കാര്‍ട്ട് അവസരം ഒരുക്കിയിരിക്കുന്നു. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ ടി3 പ്രോ 5ജിയുടെ 8ജിബി+ 128ജിബി അടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8ജിബി+ 256 ജിബി വേരിയന്റിന് 26,999 രൂപയുമായിരുന്നു വില. ഇപ്പോള്‍ 2000 രൂപ ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം 22999 രൂപ വിലയില്‍ ആണ് വിവോ ടി3 പ്രോ 5ജിയുടെ അടിസ്ഥാന വേരിയന്റ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഓഫറിന്റെ ഭാഗമായി 3500 രൂപ ഡിസ്‌കൗണ്ടും ലഭ്യമാണ്. അതിനാല്‍ ആകെ ലാഭം 5500 രൂപ.

ബാങ്ക് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ വിവോ ടി3 പ്രോ 5ജിയുടെ 8ജിബി+ 128ജിബി അടിസ്ഥാന വേരിയന്റ് 20000 രൂപയില്‍ താഴെ വിലയില്‍, കൃത്യമായി പറഞ്ഞാല്‍ വെറും 19,499 രൂപയ്ക്ക് സ്വന്തമാക്കാനാകും. 25000 രൂപയില്‍ താഴെ വിലയില്‍ ലോഞ്ച് ചെയ്യപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇപ്പോള്‍ 20000 രൂപയില്‍ താഴെ വിലയില്‍ വാങ്ങാനാകുന്നത്. ബാങ്ക് ഡിസ്‌കൗണ്ടിന് പുറമേ ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറും ഫ്‌ലിപ്പ്കാര്‍ട്ട് വിവോ ടി3 പ്രോ 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. പരമാവധി 13350 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ലഭിക്കുക. പകരം നല്‍കുന്ന ഫോണിന്റെ പഴക്കം, പ്രവര്‍ത്തനക്ഷമത, മോഡല്‍ എന്നിവയൊക്കെ വിലയിരുത്തിയ ശേഷമാകും അന്തിമ ഡിസ്‌കൗണ്ട് മൂല്യം നിശ്ചയിക്കുക.

7.49 എംഎം അള്‍ട്രാ സ്ലിം ആണ് ഈ ഫോണ്‍. 'കര്‍വ്ഡ് ഡിസ്പ്ലേയുള്ള സെഗ്മെന്റിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍' ആണ് ഇത് എന്നാണ് ലോഞ്ച് സമയത്ത് വിവോ അവകാശപ്പെട്ടത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് 3D കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. HDR 10+ പിന്തുണ, 4500 നിറ്റ്‌സ് ബ്രൈറ്റ്‌നസ്, 2000Hz ഇന്‍സ്റ്റന്റ് ടച്ച് സാംപ്ലിങ് റേറ്റ്, എസ്ജിഎസ് സര്‍ട്ടിഫിക്കേഷന്‍, സ്‌കോട്ട് സെന്‍സേഷന്‍ ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നീ ഫീച്ചറുകളും വിവോ T3 പ്രോ 5Gയുടെ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. 4nm ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്‌സെറ്റ് ആണ് ഈ വിവോ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്.

Ads by Google
Ads by Google
TRENDING NOW