Saturday, March 14, 2026 Last Updated 10 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 16 May 2025 02.31 PM

ട്രയംഫ് സ്പീഡ് T4 സ്വന്തമാക്കാന്‍ ഇനി മുതല്‍ അധികം പണം മുടക്കേണ്ടി വരും

triumph-speed-t4-

ട്രയംഫിന്റെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളായ സ്പീഡ് T4 സ്വന്തമാക്കാന്‍ ഇനി മുതല്‍ 4,121 രൂപ അധികമായി മുടക്കേണ്ടി വരും. ഇതോടെ 1.98 ലക്ഷം രൂപയായിരുന്ന എക്‌സ്‌ഷോറൂം വില 2.03 ലക്ഷം രൂപയായി ഉയര്‍ന്നിട്ടുണ്ട്. മുമ്പ് 18,000 രൂപ കുറച്ചതിനെ തുടര്‍ന്നാണ് ബൈക്കിന്റെ വില രണ്ട് ലക്ഷത്തിന് താഴെയായത്. കാസ്പിയന്‍ ബ്ലൂ, പേള്‍ മെറ്റാലിക് വൈറ്റ്, ലാവ റെഡ് ഗ്ലോസ്, പേള്‍ മെറ്റാലിക് വൈറ്റ്, ഫാന്റം ബ്ലാക്ക്, പേള്‍ മെറ്റാലിക് വൈറ്റ്, ഫാന്റം ബ്ലാക്ക്, സ്റ്റോം ഗ്രേ എന്നീ പുതുപുത്തന്‍ നിറങ്ങളിലാണ് T4 തെരഞ്ഞെടുക്കാനാവും.

മുമ്പുണ്ടായിരുന്ന ബ്ലാക്ക് പൗഡര്‍ കോട്ടിംഗുള്ള എന്‍ഡ് കാനിന് പകരം ബ്രഷ്ഡ് അലുമിനിയം എക്സ്ഹോസ്റ്റും ട്രയംഫ് സ്പീഡ് T4 മോഡലില്‍ എത്തിയിട്ടുണ്ട്. സ്പീഡ് 400 റോഡ്സ്റ്ററിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഈ വേരിയന്റും പണികഴിപ്പിച്ചിരിക്കുന്നത്. സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, 398 സിസി എഞ്ചിനാണ് ട്രയംഫ് സ്പീഡ് T4 മോഡലിന്റെ തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ റീട്യൂണ്‍ ചെയ്ത എഞ്ചിന് 31 bhp പവറില്‍ പരമാവധി 36 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മികച്ച ലോ എന്‍ഡ് ടോര്‍ക്കാണ് ബൈക്ക് നല്‍കുന്നത്.

2500 ആര്‍പിഎമ്മില്‍ ഏകദേശം 85 ശതമാനം ടോര്‍ക്കും ലഭ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്പീഡ് 400 റോഡ്സ്റ്ററിലെ ഇലക്ട്രോണിക് ത്രോട്ടില്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇമ്മൊബിലൈസര്‍, ഗോള്‍ഡന്‍ അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്ക് തുടങ്ങിയ പ്രീമിയം ഫീച്ചറുകളെല്ലാം ഒഴിവാക്കിയാണ് ട്രയംഫ് സ്പീഡ് T4 വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, റിബഡ് കവര്‍ ഉള്ള സിംഗിള്‍ സീറ്റ്, വൃത്താകൃതിയിലുള്ള മിററുകള്‍, മാറ്റ് ഫിനിഷ് എക്സ്ഹോസ്റ്റ്, 17 ഇഞ്ച് അലോയ് വീലുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് റെട്രോ-സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിലെ മറ്റ് ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW