Thursday, March 12, 2026 Last Updated 46 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 16 May 2025 12.53 PM

നീല ഗൗണില്‍ സുന്ദരിയായി നയന ജോസന്‍; ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

nayana, getting
photo-www.instagram.com/nayana_josan/

ഡാന്‍സ് റിയാലിറ്റി ഷോസിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നയന ജോസന്‍. ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് നയന. തന്റെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

നീല ഗൗണ്‍ അണിഞ്ഞാണ് ബ്രൈഡല്‍ ഷവര്‍ ചടങ്ങുകള്‍ക്കായി നയന എത്തിയത്. നയനയുടെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ബ്രൈഡല്‍ ഷവര്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ നയന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിനു താഴെ സെലിബ്രിറ്റികളടക്കം നിരവധി പേരാണ് നയനയ്ക്ക് ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു നയനയുടെ വിവാഹനിശ്ചയം. ഡാന്‍സറും മോഡലുമായ ഗോകുലാണ് നയനയെ വിവാഹം ചെയ്യാന്‍ പോകുന്നത്. പ്രണയവിവാഹമാണ് ഇരുവരുടേതും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW