Thursday, March 12, 2026 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 16 May 2025 09.15 AM

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ധ്യാന്‍ ശ്രീനിവാസന്‍; ചിത്രങ്ങള്‍

dhyan-sreenivasan

പൊതുവെ കുടുംബവിശേഷങ്ങളൊന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാത്ത താരമാണ് നടനും സംവിധായകനുമായ ധ്യാന്‍. ഇപ്പോഴിതാ, ധ്യാനിന്റെ കുടുംബചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. മകള്‍ ആരാധ്യയുടെ ജന്മദിനാഘോഷത്തില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍.

ധ്യാനിന്റെയും അര്‍പ്പിതയുടെയും അടുത്ത സുഹൃത്തുക്കളും ജന്മദിനാഘോഷത്തിനു എത്തിയിരുന്നു. 2017ലായിരുന്നു ധ്യാനും അര്‍പ്പിത സെബാസ്റ്റ്യനും വിവാഹിതരായത്. പത്തുവര്‍ഷത്തോളം നീണ്ട സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

'ലവ് ആക്ഷന്‍ ഡ്രാമ' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ധ്യാന്‍ നിര്‍മ്മാണരംഗത്തേക്കും കടന്നിരുന്നു. ദിലീപ് നായകനായ പ്രിന്‍സ് ആന്‍ഡ് ഫാമിലിയാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം.

Ads by Google
Friday 16 May 2025 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW