Wednesday, March 11, 2026 Last Updated 11 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 15 May 2025 12.38 PM

പിക്‌സല്‍ 8എ ഇപ്പോള്‍ 18000 രൂപ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ അവസരം

google-pixel-8a-

ഗൂഗിളിന്റെ പിക്‌സല്‍ 8 സീരീസിനോട് ബന്ധപ്പെട്ടുള്ള പിക്‌സല്‍ 8എ (Google Pixel 8a) ഇപ്പോള്‍ 18000 രൂപ ഡിസ്‌കൗണ്ടില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്ന് വാങ്ങാം. കഴിഞ്ഞ വര്‍ഷം മേയില്‍ ആണ് ഗൂഗിള്‍ പിക്‌സല്‍ 8എ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. പിക്‌സല്‍ 7എയുടെ പിന്‍ഗാമിയായി ഒട്ടനവധി പുതിയ ഫീച്ചറുകള്‍ സഹിതമാണ് പിക്‌സല്‍ 8എ അവതരിപ്പിക്കപ്പെട്ടത്. അന്ന് പിക്‌സല്‍ 8എയുടെ 128ജിബി വേരിയന്റിന് 52,999 രൂപയും 256ജിബി വേരിയന്റിന് 59,999 രൂപയും ആയിരുന്നു വില.

കഴിഞ്ഞ മാസം പിക്‌സല്‍ 8എ മോഡലിന്റെ പിന്‍ഗാമിയായി ഗൂഗിള്‍ പിക്‌സല്‍ 9എ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. അതിന് പിന്നാലെ പിക്‌സല്‍ 8എയുടെ വില കുറഞ്ഞു. ഇപ്പോള്‍ വിലക്കുറവും ഡയറക്ട് ഡിസ്‌കൗണ്ടും സഹിതം 37999 രൂപ വിലയില്‍ ആണ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാള്‍ 15000 രൂപ കുറവ്. വിലക്കുറവില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ 3000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടും പിക്‌സല്‍ 8എയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. അതിനാല്‍ അടിസ്ഥാന മോഡല്‍ 34999 രൂപ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. ഇതിലൂടെ ആകെ 18000 രൂപ ലാഭത്തില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ സ്വന്തമാക്കാന്‍ കഴിയുന്നു.

ടൈറ്റന്‍ എം2 സുരക്ഷാ ചിപ്പുള്ള ഗൂഗിള്‍ ടെന്‍സര്‍ ജി3 പ്രോസസര്‍ ആണ് പിക്‌സല്‍ 8എയുടെ കരുത്ത്. 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് (2400 x 1080 പിക്സല്‍) FHD+ OLED HDR ഡിസ്പ്ലേയാണ് ഇതിലുള്ളത്. 2000 വരെ നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഇതിനുണ്ട്. 8GB LPDDR5x റാം ആണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. സാംസങ്ങിനെപ്പോലെ മികച്ച ഒഎസ് പിന്തുണ വാഗ്ദാനം ചെയ്യുന്ന ഒരു ബ്രാന്‍ഡാണ് ഗൂഗിള്‍. ആന്‍ഡ്രോയിഡ് 14 ഒഎസില്‍ എത്തുന്ന ഈ പിക്‌സല്‍ 8എ മോഡലിന് ഗൂഗിള്‍ ഫോണ്‍ 7 വര്‍ഷത്തെ ഒഎസ്, സുരക്ഷ, ഫീച്ചര്‍ ഡ്രോപ്പ് അപ്ഡേറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

64 മെഗാപിക്‌സല്‍ മെയിന്‍ ലെന്‍സും 13 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഗൂഗിള്‍ പിക്‌സല്‍ 8എയില്‍ ഉള്ളത്. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കും മറ്റുമായി വലിയ ഫീല്‍ഡ്-വ്യൂ ഉള്ള 13 മെഗാപിക്‌സല്‍ ക്യാമറയും ഇതില്‍ ഉണ്ട്. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ സിം (നാനോ + ഇസിം), IP67 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, 2 മൈക്രോഫോണുകള്‍, 5G SA/NA, 4G VoLTE, വൈഫൈ 6E 802.11 ax (2.4/5 GHz), ബ്ലൂടൂത്ത് 5.3 LE, GPS, GLONASS, ഗലീലിയോ, NavIC, യുഎസ്ബി ടൈപ്പ്-സി 3.2, 18W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ്, വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണകളോടെ 4492mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW