Friday, March 13, 2026 Last Updated 15 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 15 May 2025 12.35 PM

ബൊലേറോ ശ്രേണിയിലേക്ക് പുതിയ ബോള്‍ഡ് എഡിഷന്‍ പുറത്തിറക്കി മഹീന്ദ്ര

mahindra

ബൊലേറോ ശ്രേണിയിലേക്ക് പുതിയ ബോള്‍ഡ് എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ബൊലേറോ, ബൊലേറോ നിയോ ബോള്‍ഡ് എഡിഷനുകളുടെ ഇന്റീരിയറിലേക്കും സമാനമായ നവീകരണങ്ങള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നടപ്പിലാക്കിയിട്ടുണ്ട്. ഡാഷ്ബോര്‍ഡ് ഡിസൈന്‍ മാറ്റമില്ലാതെ തുടരുകയാണെങ്കിലും അകത്തളം ഇപ്പോള്‍ പൂര്‍ണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. ലെതറെറ്റ് പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, കൂടുതല്‍ സുഖസൗകര്യങ്ങള്‍ക്കായി പുതിയ നെക്ക് പില്ലോകളും സീറ്റ് ബെല്‍റ്റ് കവറുകളും മഹീന്ദ്ര ബൊലേറോ നിയോ ബോള്‍ഡ് എഡിഷനില്‍ സമ്മാനിച്ചിട്ടുണ്ട്.

വിശ്വസനീയമായ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനോടെയാണ് ബോലേറോ ബോള്‍ഡ് എഡിഷനും വിപണിയിലെത്തുന്നത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 74.9 bhp കരുത്തില്‍ പരമാവധി 210 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ജനകീയമായെങ്കിലും ബൊലേറോയില്‍ ഇതുവരെ ഈയൊരു സംവിധാനം മഹീന്ദ്ര വാഗ്ദാനം ചെയ്യാന്‍ തയാറായിട്ടില്ല. ബൊലേറോ നിയോ ബോള്‍ഡ് എഡിഷന് 98.5 bhp കരുത്തില്‍ പരമാവധി 260 Nm torque നല്‍കുന്ന 1.5 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനാണ് ഹൃദയം, 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നതും.

Ads by Google
Ads by Google
TRENDING NOW