-->
മോട്ടറോള ഇപ്പോള്‍ ഒരു പുതിയ ഫ്‌ലിപ്പ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നു, മോട്ടറോള റേസര്‍ 60 അള്‍ട്ര (motorola razr 60 ultra) എന്നാണ് ഈ പുതിയ ഫോണിന്റെ പേര്. മോട്ടോറോള റേസര്‍ 60 അള്‍ട്രയുടെ 16GB + 512GB വേരിയന്റിന് 99,999 രൂപയാണ് വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഓഫറുകള്‍ ലഭ്യമായതിനാല്‍ 10000 രൂപ വിലക്കുറവുണ്ട്. അതായത് ലോഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ ഇത് 89,999 രൂപ വിലയില്‍ വാങ്ങാനാകും. മേയ് 21 മുതല്‍ ആണ് വില്‍പ്പന ആരംഭിക്കുക. ആമസോണ്‍, മോട്ടറോളയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ്, റിലയന്‍സ് ഡിജിറ്റല്‍, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി മോട്ടോറോള റേസര്‍ 60 അള്‍ട്ര ഇന്ത്യയില്‍ വാങ്ങാനാകും.
ലോഞ്ച് ഓഫറിന്റെ ഭാഗമായി നോ കോസ്റ്റ് ഇഎംഐ ഓഫര്‍, റിലയന്‍സ് ജിയോ സിമ്മിനൊപ്പം 15000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങള്‍ എന്നിവയും മോട്ടറോള റേസര്‍ 60 അള്‍ട്രയ്ക്ക് ഒപ്പം ലഭ്യമാക്കിയിട്ടുണ്ട്. 6.96-ഇഞ്ച് (1224×2992 പിക്‌സലുകള്‍) ഫ്‌ലെക്‌സ്വ്യൂ 1.5K പോള്‍ഡ് LTPO ഇന്റേണല്‍ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഇത് 1-165Hz റിഫ്രഷ് റേറ്റ്, ഡോള്‍ബി വിഷന്‍, 4,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ സഹിതം എത്തുന്നു. കൂടാതെ, 4 ഇഞ്ച് (1272×1080 പിക്‌സലുകള്‍) ക്വിക്ക്വ്യൂ പോള്‍ഡ് LTPO എക്‌സ്റ്റേണല്‍ ഡിസ്‌പ്ലേയും ഇതിലുണ്ട്. അത് 1-165Hz റിഫ്രഷ് റേറ്റ്, 3,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ സഹിതം എത്തുന്നു. ഡിസ്‌പ്ലേ സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് പ്രൊട്ടക്ഷന്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്.
ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 3nm മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് മോട്ടറോള റേസര്‍ 60 അള്‍ട്രയുടെ കരുത്ത്. ഇതോടൊപ്പം, അഡ്രിനോ 830 GPU, 16GB LPDDR5X റാം, 512GB UFS 4.0 സ്റ്റോറേജ് എന്നിവയും എത്തുന്നു. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. 3 OS അപ്‌ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ പിന്തുണയും ഇതിന് ലഭിക്കും. ക്യാമറകളുടെ കാര്യമെടുത്താല്‍, 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍, OIS), 50MP അള്‍ട്രാ വൈഡ് ക്യാമറ (f/2.0 അപ്പേര്‍ച്ചര്‍) എന്നിവയും f/2.0 അപ്പേര്‍ച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും ആണ് മോട്ടറോള റേസര്‍ 60 അള്‍ട്രയില്‍ സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ട്.IP48 റേറ്റിങ്, ഡ്യുവല്‍ സിം (eSIM + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 7 802.11be (2.4GHz & 5GHz & 6GHz) MIMO, Bluetooth 5.4, GPS, GLONASS, Galileo, QZSS, Beidou, യുഎസ്ബി ടൈപ്പ് സി, NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്.