-->
പ്രിയതാരം മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. താരത്തിന്റെ സ്‌റ്റൈലിഷ് ലുക്കിലാണ് ആരാധകരുടെ കണ്ണുടക്കിയത്.
ലൂസ് ഡെനിം ഔട്ഫിറ്റിലാണ് താരം. ടൂ ഷെയ്ഡ് കളറിലുളള ഡെനീം ഷര്‍ട്ടും പാന്റ്‌സുമാണ് മഞ്ജു ധരിച്ചത് ലൂസ് ഫിറ്റിലുളള വസ്ത്രത്തില്‍ അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് മഞ്ജു വാര്യര്‍.
പുട്ടപ്പ് ഹെയര്‍ സ്‌റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. വൈറ്റ് ഷൂവാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയത്. പ്രായം റിവേഴ്‌സ് ഗിയറില്‍, ക്യൂട്ട് മാലാഖയെ പോലെ മഞ്ജു ചേച്ചി, എന്നിങ്ങനെയാണ് ആരാധകര്‍ കുറിക്കുന്നത്.