-->
ടെസ്റ്റ് ഫോര്‍മാറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതിനു പിന്നാലെ ആത്മീയവഴിയോടുളള താല്‍പര്യം പരസ്യമാക്കി വൃന്ദാവന്‍ സന്ദര്‍ശിച്ച് വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും. ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരണ്‍ ജി മഹാരാജിന്റെ അനുഗ്രഹം തേടിയാണ് ഇരുവരും വൃന്ദാവനിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തിയത്. ഇരുവരും സ്വാമിജിയുടെ അനുഗ്രഹം തേടി വൃന്ദാവന്‍ സന്ദര്‍ശിക്കുന്നതിന്റെ ഒട്ടേറെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മാസ്‌കും ധരിച്ചാണ് ഇരുവുരും വൃന്ദാവനത്തിലെത്തിയത്. സ്വകാര്യ വാഹനം ഒഴിവാക്കി ടാക്‌സി കാറില്‍ ആശ്രമത്തിലെത്തിയ ഇരുവരും വാഹനത്തില്‍നിന്ന് ഇറങ്ങിയ ഉടനെ അകത്തേക്കു പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. മക്കളായ വാമിക, അകായ് എന്നിവരെ കൂടാതെയായിരുന്നു വിരാട്- അനുഷ്‌ക ദമ്പതികളുടെ ആശ്രമ സന്ദര്‍ശനം.
Virat Kohli & Anushka Sharma से पूज्य महाराज जी की क्या वार्तालाप हुई ? Bhajan Marg pic.twitter.com/7IWWjIfJHB— Bhajan Marg (@RadhaKeliKunj) May 13, 2025
സ്വാമിയുടെ മുന്നില്‍ മുട്ടുകുത്തിനിന്ന് ഇരുവരും അദ്ദേഹത്തെ ശ്രവിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തം. സന്തോഷമാണോ എന്ന് അദ്ദേഹം ആരായുമ്പോള്‍ അതേ ഗുരുജി എന്ന് വിരാട് കോലി മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ആത്മീയ നേതാവയ ശ്രീ പ്രേമാനന്ദ് ശരണ്‍ ജി മഹാരാജിന്റെ അനുഗ്രഹം തേടി ഇരുവരും അദ്ദേഹത്തിന്റെ ആശ്രമമായ വൃന്ദാവന്‍ സന്ദര്‍ശിക്കുന്നത് ഇതാദ്യമല്ല. മുന്‍പും ഇരുവരും പലകുറി ആശ്രമത്തിലെത്തി സ്വാമിയെ കണ്ടിരുന്നു. ഇത്തവണ മക്കളെ ഒഴിവാക്കിയെങ്കിലും അവര്‍ക്കൊപ്പവും ഇരുവരും മുന്‍പ് ആശ്രമത്തിലെത്തിയിരുന്നു.