Friday, March 13, 2026 Last Updated 41 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 15 May 2025 08.34 AM

150 സിസി എഞ്ചിനുമായി എന്‍ടോര്‍ഖ് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ടിവിഎസ്

-tvs-ntorq-150cc

ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 150 സിസി എഞ്ചിനുമായി എന്‍ടോര്‍ഖ് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടിവിഎസ്. എല്‍ഇഡി ലൈറ്റിംഗ്, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഡിസ്പ്ലേ, നാവിഗേഷന്‍ സപ്പോര്‍ട്ട്, റൈഡ് മോഡുകള്‍ എന്നിവ പോലുള്ള മോഡേണ്‍ സംവിധാനങ്ങളെല്ലാം പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 150 സിസിയില്‍ പ്രതീക്ഷിക്കാം. സുരക്ഷാ മെച്ചപ്പെടുത്തലുകളും വാഹനത്തിലുണ്ടായേക്കാം. സിംഗിള്‍-ചാനല്‍ എബിഎസ് സവിശേഷതയെല്ലാം സ്റ്റാന്‍ഡേര്‍ഡായി തന്നെ ലഭിക്കും.

ഡിസൈന്‍ വശങ്ങളിലേക്ക് വന്നാല്‍ ഷാര്‍പ്പ് സ്‌റ്റൈലിംഗ്, വലിയ 14 ഇഞ്ച് വീലുകള്‍, അന്യായ റോഡ് പ്രസന്‍സ് എന്നിവയെല്ലാം 150 സിസി എന്‍ടോര്‍ഖിലുണ്ടാവും. സുഖപ്രദമായ സീറ്റും ഉപയോഗപ്രദമായ സ്റ്റോറേജ് സ്പെയ്സും പ്രധാന മുന്‍ഗണനകളായി നിലനിര്‍ത്തുകയും ചെയ്യും. നിലവില്‍ എന്‍ടോര്‍ഖ് 125 സ്റ്റാന്‍ഡേര്‍ഡ്, റേസ് XP സീരീസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയില്‍ എത്തുന്നത്.
124.8 സിസി, ത്രീ-വാല്‍വ് എഞ്ചിനാണ് ടിവിഎസ് എന്‍ടോര്‍ഖ് 125 സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളുടെ ഹൃദയം.

ഇത് 7,000 ആര്‍പിഎമ്മില്‍ പരമാവധി 9.5 bhp പവര്‍ ഔട്ട്പുട്ടും 5,500 ആര്‍പിഎമ്മില്‍ 10.6 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം റേസ് XP എഡിഷനിലേക്ക് നോക്കിയാല്‍ അതേ എഞ്ചിന്‍ 7,000 ആര്‍പിഎമ്മില്‍ 10.2 bhp പവറും 5,500 ആര്‍പിഎമ്മില്‍ 10.9 Nm ടോര്‍ക്കും നിര്‍മിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW