-->
പാലക്കാട് : പാലക്കാട് മണ്ണാർക്കാട് ബീവറേജസ് ഔട്ട്ലെറ്റിൽ ക്യൂ നിൽക്കുന്നവർ തമ്മിലുണ്ടായ തർക്കത്തിൽ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി ഇർഷാദ് ആണ് മരിച്ചത്.
ക്യൂ നിന്നിരുന്ന ഇർഷാദിനെ പുറത്തുനിന്നു വന്ന രണ്ടുപേർ ബിയർ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. ക്യൂ നിൽക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബിയര്‍ ബോട്ടിലുകൊണ്ടുള്ള ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു.
ക്യൂ നിൽക്കുന്നവര്‍ക്കിടയിലുണ്ടായ തര്‍ക്കമാണോ അതോ പുറത്തുനിന്നുവന്നവര്‍ ഇര്‍ഷാദിനെ ആക്രമിക്കുകയായിരുന്നുവെന്ന കാര്യത്തിലടക്കം വ്യക്തതയില്ല. കുത്തിയ യുവാവ് ബൈക്കിലാണ് രക്ഷപ്പെട്ടത്. സംഭവ സ്ഥലത്ത് പോലീസെത്തി തുടര്‍ നടപടി സ്വകരീച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു .