Sunday, March 15, 2026 Last Updated 33 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 05.31 PM

പച്ചപ്പനം തത്തേ...; പച്ച സൽവാറിൽ അതിസുന്ദരിയായി ഹോട്ട് ലുക്കിൽ നിമിഷ സജയൻ

uploads/news/2025/05/781043/1000459673.jpg
Nimisha Sajayan (Image Source: Instagram)

മലയാളിയാണെങ്കിലും മുംബൈയിൽ ജനിച്ച് വളർന്നു പിന്നീട് തെന്നിന്ത്യയിലെ പ്രിയ താരമായി വളർന്ന അഭിനേത്രിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തില്‍ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ച കൈയടി നേടിയ താരം പിന്നീട് മികച്ച കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.
അടുത്തിടെ ഷബാന ആസ്മി, ജ്യോതിക തുടങ്ങിയ അഭിനേതാക്കള്‍ അഭിനയിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് വെബ് സീരീസായ 'ഡബ്ബ കാര്‍ട്ടല്‍' എന്നതില്‍ മാല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും നിമിഷ കൈയടി നേടിയിരുന്നു.
സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ് നിമിഷ. ഗ്ലാമർ ഫോട്ടോഷൂട്ടുകളും യാത്രാ ചിത്രങ്ങളുമടക്കം താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഗ്രീൻ സൽവാറിൽ സുന്ദരിയായ ചിത്രങ്ങൾ പങ്കിടുകയാണ് താരം. അല്പം ഹോട്ട് ലുക്കിൽ ആണെങ്കിലും താരത്തിന്റെ നാച്വറൽ ബ്യൂട്ടി ഏറ്റെടുക്കുകയാണ് ആരാധകർ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW