-->
നടി നിമിഷ സജയന്റെ സഹോദരി നീതു സജയന്‍ വിവാഹിതയായി. നിമിഷ തന്നെയാണ് സഹോദരി നീതു സജയന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അടുത്തിടെയാണ് നിമിഷ സജയന്‍ കൊച്ചിയില്‍ ആശിച്ച വീട് സ്വന്തമാക്കിയത്. അതിനു പിന്നാലെ സഹോദരിയുടെ വിവാഹം താരകുടുംബത്തിന് ഇരട്ടി മധുരമായി.
കാര്‍ത്തിക് ശിവശങ്കര്‍ എന്നാണ് സഹോദരിയുടെ വരന്റെ പേര്. സഹോദരിയും ഭര്‍ത്താവുമൊത്തുളള ചിത്രങ്ങളോടൊപ്പം എന്റെ ഹൃദയം സന്തോഷത്താല്‍ പുഞ്ചിരിക്കുകയാണ് എന്നാണ് നിമിഷ കുറിച്ചത്. ‘എന്റെ കണ്ണുകള്‍ നിറയുന്നുണ്ടെങ്കിലും മനസ്സ് സന്തോഷത്താല്‍ പുഞ്ചിരിക്കുകയാണ്’ വിവാഹചിത്രങ്ങള്‍ക്കൊപ്പം നിമിഷ കുറിച്ചു.