Friday, March 20, 2026 Last Updated 44 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 02.16 PM

ടൂവീലറിന് എട്ടു മണിക്കൂര്‍ വരെ 20 രൂപ, കാറിന് 50; തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് നിരക്ക് പരിഷ്‌കരിച്ചു

hours

തൃശ്ശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനുള്ള നിരക്കുകള്‍ പരിഷ്‌കരിച്ചു. പടിഞ്ഞാറെ കവാടത്തില്‍ പുതിയ നിരക്കുകള്‍ മെയ് ആദ്യവാരത്തില്‍ നിലവില്‍ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാര്‍ക്കിങ് നിരക്കുകള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ അറിയിച്ചു. ജി എസ് ടി അടക്കമാണ് ഈ നിരക്കുകള്‍.

സൈക്കിള്‍, ഇരുചക്ര വാഹനം, 3/4 ചക്ര വാഹനം, മിനി ബസ്സ്/ബസ്സ് എന്നീക്രമത്തില്‍ വിവിധ സമയങ്ങളിലേയ്ക്കുള്ള പുതിയ പാര്‍ക്കിങ് നിരക്കുകള്‍ ഇനി പറയും പ്രകാരമാണ്.

2 മണിക്കൂര്‍ വരെ - 5, 10, 30, 130 രൂപ.

2 മുതല്‍ 8 മണിക്കൂര്‍ വരെ - 10, 20, 50, 270 രൂപ.

8 മുതല്‍ 24 മണിക്കൂര്‍ വരെ - 10, 30, 80, 380 രൂപ.

24 മുതല്‍ 48 മണിക്കൂര്‍ വരെ - 20, 60, 180, 840 രൂപ.

48 മുതല്‍ 72 മണിക്കൂര്‍ വരെ - 40, 110, 300, 1260 രൂപ.

72 മുതല്‍ 96 മണിക്കൂര്‍ വരെ - 65, 170, 600, 2100 രൂപ.

96 മണിക്കൂറില്‍ കൂടുതല്‍ വരുന്ന ഓരോ 24 മണിക്കൂറോ അതില്‍ കുറവോ വരുന്ന സമയത്തിനും - 20, 70, 200, 840 രൂപ വീതം.

ഹെല്‍മറ്റിന് ഓരോ 24 മണിക്കൂറോ അതില്‍ കുറവോ വരുന്ന സമയത്തിനും 10 രൂപ വീതം.

പ്രതിമാസ പാര്‍ക്കിങ് നിരക്ക് സൈക്കിളിന് 200 രൂപയും ഇരുചക്ര വാഹനത്തിന് 600 രൂപയും ആയിരിയ്ക്കും. പ്രതിമാസ പാര്‍ക്കിങ് പാസ്സുള്ളവര്‍ തുടര്‍ച്ചയായി 72 മണിക്കൂറില്‍ കൂടുതല്‍ സമയം വാഹനം പാര്‍ക്ക് ചെയ്താല്‍ സാധാരണ പാര്‍ക്കിങ് നിരക്ക് നല്‍കേണ്ടതാണ്. പ്രീമിയം പാര്‍ക്കിങ് നിരക്ക് 2 മണിക്കൂര്‍ വരെ ഇരുചക്ര വാഹനത്തിന് 15 രൂപയും നാലുചക്ര വാഹനത്തിന് 40 രൂപയുമാണ്. തുടര്‍ന്നുവരുന്ന ഓരോ മണിക്കൂറോ അതില്‍ കുറവോ വരുന്ന സമയത്തിനും യഥാക്രമം 15, 30 രൂപ വീതം നല്‍കണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW