Thursday, March 12, 2026 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 01.16 PM

ഉദിത് നാരായണ്‍ അല്ലേ, നിങ്ങളുടെ പാട്ടുകള്‍ എനിക്ക് വളരെ ഇഷ്ടമാണ്; രസകരമായ അനുഭവം പങ്കുവെച്ച് സന്തോഷ് നാരായണന്‍

santhosh-narayanan

ഗായകന്‍ ഉദിത് നാരായണ്‍ ആയി തെറ്റിദ്ധരിക്കപ്പെട്ട രസകരമായ അനുഭവം പങ്കുവെച്ച് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍. കൊളംബോംയിലെ തെരുവിലൂടെ നടക്കുമമ്പാള്‍ ഒരു ചെറുപ്പക്കാരന്‍ തന്റെ അടുത്തേക്ക് വന്നു. ഉദിത് നാരായണ്‍ അല്ലേ എന്ന് ചോദിച്ച് ഫോട്ടോ എടുത്തെന്നാണ് സന്തോഷ് നാരായണന്‍ പറയുന്നത്. ഒരു ഗായകനായി അംഗീകരിക്കപ്പെട്ടതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും സന്തോഷ് നാരായണ്‍ എക്‌സില്‍ കുറിച്ചു.

ഇന്നലെ ഞാന്‍ കൊളംബോയിലെ തെരുവുകളിലൂടെ അലസമായി നടക്കുകയായിരുന്നു. ഒരു കൗമാരക്കാരന്‍ എന്റെ അടുത്തേക്ക് ഓടിവന്ന് തിടുക്കത്തില്‍ തന്റെ ഫോണ്‍ എടുത്ത് ഉദിത് നാരായണ്‍ സര്‍ നിങ്ങളുടെ പാട്ടുകള്‍ എനിക്ക് വളശര ഇഷ്ടമാണ് എന്ന് പറഞ്ഞു. ഒരു ഗായകനായി അംഗീകരിക്കപ്പെട്ടതില്‍ ഇപ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്. സന്തോഷ് നാരായണന്‍ പറഞ്ഞു.

2012 ൽ പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'അട്ടക്കത്തി' എന്ന സിനിമയിലൂടെയാണ് സംഗീത സംവിധായകനായി സന്തോഷ് നാരായണൻ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മദ്രാസ്, ജിഗർത്തണ്ട, കബാലി, ഭൈരവ, വട ചെന്നൈ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾക്കായി സന്തോഷ് സംഗീതം നൽകി. പണി, അന്വേഷിപ്പിൻ കണ്ടെത്തും, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ മലയാളം സിനിമകൾക്കും സന്തോഷ് നാരായണൻ സംഗീതം നൽകിയിട്ടുണ്ട്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്തു സൂര്യ നായകനായി എത്തിയ 'റെട്രോ' ആണ് സന്തോഷ് നാരായണന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ. ചിത്രത്തിലെ 'കനിമാ' എന്ന ഗാനം വളരെ ശ്രദ്ധ നേടിയിരുന്നു. സംഗീത സംവിധാനത്തിനോടൊപ്പം ഗായകനായും സന്തോഷ് നാരായണൻ തിളങ്ങിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW