Monday, March 16, 2026 Last Updated 7 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 01.29 PM

' ഉടന്‍ കേരളത്തിലേക്ക്, എല്ലാവരെയും കാണാന്‍ കാത്തിരിക്കുന്നു' ; സന്തോഷം പങ്കുവെച്ച് കിലി പോള്‍

kerala

ഇന്ത്യന്‍ ഗാനങ്ങള്‍ക്കനുസരിച്ചു ചുണ്ടുകള്‍ ചലിപ്പിച്ചും നൃത്തം ചെയ്തും സമൂഹമാധ്യമങ്ങളില്‍ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ താരങ്ങളാണ്
ടാന്‍സാനിയന്‍ താരം കിലിപോളും സഹോദരി നീമ പോളും. കേരളത്തിലും കിലിയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ ഒരു പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് കിലി. ഉടന്‍ കേരളത്തിലേക്ക് വരുമെന്നും എല്ലാവരെയും കാണാന്‍ കാത്തിരിക്കുന്നുവെന്നുമാണ് വീഡിയോയ്‌ക്കൊപ്പം കിലി പോള്‍ കുറിച്ചത്.

നിരവധി പ്രേക്ഷകരാണ് കിലി പോളിന്റെ കേരളത്തിലേക്കുളള വരവിനെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരിക്കുന്നത്. മലയാളം അത്രയ്ക്ക് ഇഷ്ടമാണോ എന്നാണ് ആരാധകരില്‍ പലരും ചോദിക്കുന്നത്. ' ഉണ്ണിയേട്ടനു വേണ്ടി കാത്തിരിക്കുന്നു', ' കേരളത്തിലേക്ക് സ്വാഗതം' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

ഗായകന്‍ ഹനാന്‍ ഷാ പാടിയ ' ഇന്‍സാനിലെ' എന്ന ഗാനവുമായാണ് കിലി പോള്‍ വീണ്ടും മലയാളികള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. സുഹൈല്‍ സുല്‍ത്താന്റെ വരികള്‍ക്ക് ജുബൈര്‍ മുഹമ്മദാണ് സംഗീതം സല്‍കിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW