-->
തെന്നിന്ത്യന്‍ താരം രവി മോഹനും ഭാര്യ ആരതിയും തമ്മിലുളള വിവാഹബന്ധം തകര്‍ന്നത് ആരാധകരെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. പിന്നാലെ ഗായിക കെനീഷ ഫ്രാന്‍സിസും ആയി ഗായകന്‍ പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അടുത്തിടെ ചെന്നൈയില്‍ നിര്‍മ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കടുക്കാന്‍ ഇരുവരും ഒന്നിച്ചെത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് കെനീഷയുടെ സുഹൃത്ത് വിജയന്തി രാജേശ്വര്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കെനീഷയെ കെട്ടിപ്പിടിക്കുന്ന ചിത്രമാണ് വിജയന്തി പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ദിസങ്ങളായി തന്റെ സുഹൃത്ത് കെനീഷ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് ഏറെയാണെന്നും രവിയും കെനീഷയും തമ്മിലുളള ബന്ധം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നുമാണ് ജയന്തി കുറിച്ചത്. സുഹൃത്തിന്റെ കുറിപ്പ് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് കെനീഷ പങ്കുവെച്ചിരിക്കുന്നത്.
കെനീഷ ആളുകള്‍ വിചാരിക്കുന്നതു പോലെയുളള ആളല്ലെന്നും സത്യം എത്രയും വേഗം പുറത്തുവരുമെന്നും ജയന്തി കുറിച്ചു. നിങ്ങളുടെ തല ഉയര്‍ത്തിപ്പിടിച്ച് നിങ്ങള്‍ എങ്ങനെയാണോ അങ്ങനെയിരിക്കുക എന്നും ജയന്തി പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് താന്‍ വിവാഹമോചിതനാകുന്നുവെന്ന് രവി മോഹന്‍ പ്രഖ്യാപിക്കുന്നത്. ആര്‍തി പണത്തോട് അത്യാര്‍ത്തിയുളള ആളാണെന്നും താന്‍ സ്വന്തം പണം ചിലവാക്കിയാല്‍ പോലും ചോദ്യം ചെയ്യും എന്നൊക്കെ നടന്‍ ആര്‍തിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ല എന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ആര്‍തിയും കുറിപ്പ് പങ്കുവെച്ചിരുന്നു.