-->
കൊട്ടാരക്കര: സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ടെലിവിഷന്‍ താരമായ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഭാരതീയ നിയമ സംഹിത(ബിഎന്‍എസ്) 152-ാം വകുപ്പ് അനുസരിച്ചാണ് കേസ്. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അഖില്‍ പ്രവര്‍ത്തിച്ചതായാണ് എഫ്‌ഐആറില്‍ പറയുന്നത്.
ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയാണ് പരാതി നല്‍കിയത്. ദേശവിരുദ്ധമായ പ്രസ്താവനകള്‍ വീഡിയോ വഴി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായാണ് പരാതി.