Tuesday, March 24, 2026 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 14 May 2025 08.05 AM

'ചാര'ശൃംഖല പ്രവര്‍ത്തിപ്പിക്കുന്നു ; പാക്ക് ഹൈക്കമ്മീഷന്‍ സ്റ്റാഫിനോട് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യവിടാന്‍ നിര്‍ദേശം

uploads/news/2025/05/780974/pakisthan.jpg

ന്യൂഡല്‍ഹി: ചാരപ്പണി നടത്തിയതിന് പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ 'പേഴ്‌സണ നോണ്‍ ഗ്രാറ്റ' ആയി പ്രഖ്യാപിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയിലെ ഔദ്യോഗിക പദവിക്ക് അനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി പഞ്ചാബ് പോലീസ് കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി. അതിര്‍ത്തി കടന്നുള്ള ചാരപ്പണിയുടെ നെറ്റ്‌വര്‍ക്കാണ് ആരോപിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചാര്‍ജ് ഡി അഫയേഴ്സ്, പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍, ഇത് സംബന്ധിച്ച് ഇന്ന് ഡിമാര്‍ച്ച് പുറപ്പെടുവിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാനിലെ തങ്ങളുടെ ഹാന്‍ഡ്‌ലര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കിയതിന് പഞ്ചാബ് പോലീസ് അടുത്തിടെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

നീണ്ട ചോദ്യം ചെയ്യലില്‍, ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഒരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥനുമായി ചാരപ്രവര്‍ത്തനത്തില്‍ ബന്ധമുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി. രഹസ്യവിവരങ്ങള്‍ക്ക് പകരമായി ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ പ്രതി പണം കൈപ്പറ്റിയിരുന്ന തായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പഞ്ചാബ് പോലീസ് മേധാവി ഗൗരവ് യാദവ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വെളിപ്പെടുത്തി. പാകിസ്താനിലെ ഹാന്‍ഡ്ലര്‍മാരുമായി ഇടയ്ക്കിടെ ബന്ധപ്പെടുകയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മറ്റ് പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് ഫണ്ട് കൈമാറുന്നതില്‍ ഏര്‍പ്പെടുകയും ചെയ്തു. പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള അന്വേഷണം നടത്തുമെന്നും സാമ്പത്തികപാത കണ്ടെത്തുന്നതിലും നെറ്റ്വര്‍ക്കിനുള്ളിലെ അധിക പ്രവര്‍ത്തകരെയും ബന്ധങ്ങളെയും തിരിച്ചറിയുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പോലീസ്.

ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാനിലെ തങ്ങളുടെ ഹാന്‍ഡ്‌ലര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കിയതിന് രണ്ട് പേരെ പഞ്ചാബ് പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. നീണ്ട ചോദ്യം ചെയ്യലില്‍, ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഒരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥനുമായി ചാരപ്രവര്‍ത്തനത്തിന് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി. രഹസ്യവിവരങ്ങള്‍ക്ക് പകരമായി ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ പ്രതി പണം കൈപ്പറ്റിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പഞ്ചാബ് പോലീസ് മേധാവി ഗൗരവ് യാദവ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വെളിപ്പെടുത്തി.

Ads by Google
Wednesday 14 May 2025 08.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW