Friday, March 13, 2026 Last Updated 11 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 04.28 PM

‘‘ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ ആ പ്രമുഖനടൻ ഞാനാണ്; ഇതെല്ലാം ലിസ്റ്റിന്റെ മാര്‍ക്കറ്റിംഗ് തന്ത്രമാണ്...’’ തമാശയോടെ ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയുടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അടുത്തിടെ നടത്തിയ ഒരു വിവാദ പ്രസ്താവന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആ പ്രമുഖ നടന്‍ താനാണെന്ന് തുറന്നു പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
Dhyan Sreenivasan, Listin Stephen
Dhyan Sreenivasan on listin stephen controversial statement (Image Source: YouTube)

മലയാള സിനിമ അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറയുന്നത് വിവാദങ്ങളിലൂടെയാണ്. മീ ടൂവിന് ശേഷം കാസ്റ്റിംഗ് കൗച്ചും പിന്നീട് ലഹരി ഉപയോഗവുമടക്കം നിരവധി പ്രശ്നങ്ങള്‍ മലയാള സിനിയില്‍ അടുത്തിടെ നടക്കുന്നുണ്ട്. അതിനിടെയാണ് അടുത്തിടെ സൂപ്പര്‍ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരു വിവാദപ്രസ്താവന നടത്തിയത്. മലയാള സിനിമയില്‍ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ഇനിയും അത് ആവർത്തിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി തീരുമെന്നുമാണ് ലിസ്റ്റിന്‍ പറഞ്ഞത്. പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ആരുടേയും പേര് വ്യക്തമാക്കാതെയുള്ള ലിസ്റ്റിന്റെ പ്രസ്താവന വന്നത്.
ലിസ്റ്റിന്റെ വിവാദ പ്രസ്താവനയ്ക്ക് ശേഷം ആ നടന്‍ നിവിന്‍ പോളിയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു. നടന്റെ പേര് ലിസ്റ്റിന്‍ പറഞ്ഞില്ലയെങ്കിലും താരഗ നിവിന്‍ പോളി തന്നെയാണെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം നിവിന്‍ പോളി ‘ബേബി ഗേളി’ന്റെ ഷൂട്ടിംഗില്‍ റീജോയിന്‍ ചെയ്തതോടെ പ്രശ്നങ്ങള്‍ക്ക് വിരാമമായി.
ഇപ്പോഴിതാ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ നടന്‍ താനാണെന്നും ഇതെല്ലാം ലിസ്റ്റിന്റെ എന്ന നിര്‍മ്മാതാവിന്റെ മാര്‍ക്കറ്റിംഗ് തന്ത്രമാണെന്നും പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ലിസ്റ്റിന്‍ വേദിയിലിരിക്കെയാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.
‘‘ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമാതാവിന്റെ മാർക്കറ്റിംങ് തന്ത്രമാണെന്നും ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ നിർമാതാവ് ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തിയതാണ്....’’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ലിസ്റ്റിൻ സ്റ്റീഫനെ വേദിയിലിരിക്കെയാണ് ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം.

Ads by Google
Tuesday 13 May 2025 04.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW