Friday, March 13, 2026 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 02.27 PM

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് ; കാടുവെട്ടിത്തെളിക്കാൻ എത്തിയവർ കണ്ടത് , കഴിഞ്ഞ വർഷം സ്ഫോടനം നടന്ന പ്രദേശത്തിന് സമീപത്താണ് സംഭവം

പ്രദേശത്ത് കാട് വെട്ടിത്തെളിക്കാന്‍ എത്തിയവരാണ് സ്റ്റീല്‍ ബോംബ് കാണുന്നത്.
uploads/news/2025/05/780795/1.gif
photo; representative image

കണ്ണൂർ: കണ്ണൂർ പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി. രണ്ട് സ്റ്റീല്‍ ബോംബുകളാണ് പാനൂരിലെ ചെണ്ടയാടെന്ന പ്രദേശത്ത് കണ്ടെത്തിയത്. പ്രദേശത്ത് കാട് വെട്ടിത്തെളിക്കാന്‍ എത്തിയവരാണ് സ്റ്റീല്‍ ബോംബ് കാണുന്നത്.

തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈ പ്രദേശത്ത് ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് പ്രദേശത്ത് വ്യാപക പരിശോധനയും നടത്തിയതാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW