-->
ഇന്ത്യയില്‍ മാസങ്ങള്‍ക്ക് മുന്‍പ് ലാവ അവതരിപ്പിച്ച അവരുടെ അഗ്‌നി സീരീസില്‍പ്പെടുന്ന ലാവ അഗ്‌നി 3 5ജി ഇപ്പോള്‍ 5000 രൂപ ഡിസ്‌കൗണ്ടില്‍ ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. ആമസോണില്‍ ആണ് ഈ കിടിലന്‍ ഡീലില്‍ അഗ്‌നി 3 5ജി സ്വന്തമാക്കാനാകുക. പരിമിത കാലത്തേക്ക് മാത്രമാകും ഈ ഓഫര്‍ ലഭ്യമാകുക എന്നാണ് അറിയിപ്പ്. ലാവ അഗ്‌നി 3 5ജിയുടെ 8GB + 128GB മോഡല്‍ ചാര്‍ജര്‍ ഇല്ലാതെ 20,999 രൂപ വിലയിലും ചാര്‍ജറുള്ള ലാവ അഗ്‌നി 3 5ജി 8GB+ 128GB അടിസ്ഥാന മോഡല്‍ 22,999 രൂപ വിലയിലും. ചാര്‍ജറുള്ള 8GB+ 256GB വേരിയന്റ് 24,999 രൂപ വിലയിലുമാണ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്.
ലാവ ഡെയ്‌സ് സെയിലിന്റെ ഭാഗമായി എല്ലാ ബാങ്ക് കാര്‍ഡുകള്‍ക്കൊപ്പവും ലാവ അഗ്‌നി 3 5ജിക്ക് 5000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. അതിനാല്‍ 15,999 രൂപ എന്ന പ്രാരംഭ വിലയില്‍ ഈ 5ജി ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്. 30000 രൂപയില്‍ താഴെ വിലയിലുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ സെഗ്മെന്റില്‍ ഇന്ത്യയില്‍ ആദ്യമായി ഡ്യുവല്‍ അമോലെഡ് ഡിസ്‌പ്ലേ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രത്യേകത ഈ ഫോണിനുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 7300X പ്രോസസര്‍ കരുത്തിലാണ് ഈ ഫോണ്‍ എത്തിയിട്ടുള്ളത്. ഇതിലെ പ്രധാന ഡിസ്‌പ്ലേ 6.78 ഇഞ്ച് 3D കര്‍വ്ഡ് സ്‌ക്രീനുമായി എത്തുന്നു. ഇതില്‍ 1.5K റെസല്യൂഷന്‍, 10-ബിറ്റ്, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആര്‍, വൈഡ്വിന്‍ എല്‍1, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ്, സ്‌ട്രോങ്ങ് എക്സ്-ആക്‌സിസ് ലീനിയര്‍ ഹാപ്റ്റിക്സ് ഫീച്ചറുകളുടെ പിന്തുണയുണ്ട്.
8ജിബി LPDDR5 റാം, 8ജിബി വെര്‍ച്വല്‍ റാം, 256ജിബി വരെ UFS3.1 സ്റ്റോറേജ്, ലാര്‍ജ് വേപര്‍ ചേമ്പര്‍ കൂളിംഗ് ടെക്‌നോളജി എന്നിവ ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. മൂന്ന് വര്‍ഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും നാല് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. OIS+EIS പിന്തുണയുള്ള 1/1.55 സോണി സെന്‍സറോട് കൂടിയ 50MP ?പ്രൈമറി ക്യാമറയും 3X ഒപ്റ്റിക്കല്‍ സൂം+EIS പിന്തുണയുള്ള 8M?P ടെലിഫോട്ടോ ക്യാമറയും f/2.2 അപ്പേര്‍ച്ചര്‍ ഉള്ള 8MP അള്‍ട്രാ വൈഡ് ക്യാമറയും ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ലാവ അഗ്‌നി 3 5ജിയില്‍ ഉള്ളത്. 4K@30 fps പിന്തുണയോടെയാണ് ഇത് എത്തുന്നത്. ഒപ്പം സാംസങ് സെന്‍സറോട് കൂടിയ 16എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.
ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്മോസ്, IP64 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവല്‍ 4G VoLTE, വൈഫൈ 6E 802.11 ax (2.4GHz + 5GHz ), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, ഗലീലിയോ, QZSS, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 66W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.